Sections

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണം സംഘടിപ്പിച്ചു

Friday, Jun 28, 2024
Reported By Admin
International MSME Day was organized

വയനാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണം സംഘടിപ്പിച്ചു. കൽപ്പറ്റ ഹരിതഗിരി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

സംരംഭകർ കാലത്തിനനുസൃതമായ മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉത്പാദന മേഖലയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന നിരവധി പദ്ധതികൾ ഉണ്ട്. അവ പരമാവധി പ്രയോജനപ്പെടുത്തണം. വ്യത്യസ്തതരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്ന ജില്ല സംസ്ഥാനത്തിന് മാതൃകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഐക്യരാഷ്ടസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) സംഭാവന സംബന്ധിച്ച് അവബോധം വളർത്തുന്നതിന് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 27 അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.

എം.എസ്.എം.ഇകളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുക, പ്രധാന പങ്ക് ഉയർത്തി കാട്ടുക, കൂടുതൽ പുരോഗതിയുള്ള അവസരങ്ങൾ വികസിപ്പിക്കുക എന്നിവയാണ് എം.എസ്.എം.ഇ ദിനാചരണ ലക്ഷ്യങ്ങൾ. പരിപാടിയിൽ മുതിർന്ന വ്യവസായികളായ അബ്ദുൽ റഷീദ്, സി.വി ദേവകി എന്നിവരെ ആദരിച്ചു. തുടർന്ന് എം.എസ്.എം.ഇയുടെ നേട്ടങ്ങൾ, വ്യവസായ വകുപ്പ് പദ്ധതികൾ സംബന്ധിച്ച് ഉപജില്ലാ വ്യവസായ ഓഫീസർ ആർ.അതുൽ സംസാരിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ അധ്യക്ഷയായ പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജില്ലാ ലീഡ് മാനേജർ പി.എം മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ കെ.രാകേഷ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അഖില സി ഉദയൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.എസ്.കലാവതി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ,് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി എന്നിവർ സംസാരിച്ചു. ജില്ലയിലെ പ്രമുഖ വ്യവസായികൾ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.