- Trending Now:
പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു
വെള്ളറട: റോട്ടറി ക്ലബ് ഓഫ് ട്രാവന്‍കൂറും കൂതാളി ഇവിയുപിഎസ് സ്‌കൂളും ഗവണ്‍മെന്റ് എല്‍പി സ്‌കൂളും സംയുക്തമായി അന്താരാഷ്ട്ര ബാലികാ ദിനാചരണം സംഘടിപ്പിച്ചു. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംആര്‍ മൃദുല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഇവിയുപിഎസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷീന ക്രിസ്റ്റബല്‍ പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ ക്ലാസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഡോ. ലക്ഷ്മി ഭാസ്‌കര്‍ കൗണ്‍സിലിംഗ് നല്‍കി. റോട്ടറി ക്ലബ് പ്രസിഡന്റ് എസ്.യു ശിവപ്രസാദ്, റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ ഷാജി ശ്രീധരന്‍, സ്‌കൂള്‍ മാനേജര്‍ ബാലകൃഷ്ണന്‍ നായര്‍, ഹെഡ് മാസ്റ്റര്‍ നിര്‍മ്മല, പിടിഎ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, എല്‍.പി.എസ്പി.ടി.എ പ്രസിഡന്റ് റോബര്‍ട്ട് രാജ്, പ്രശാന്ത്, ഗീത, അനിത, ഷാജി എസ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.