- Trending Now:
രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റർനാഷണൽ കരിയർ കൗൺസിലർ സർട്ടിഫിക്കേഷൻ (ഐസിസി) കോഴ്സാണ് ഫൗണ്ടേഷൻ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്.
കരിയർ കൗൺസിലിങ്ങിൽ താൽപര്യവും അഭിരുചിയുമുള്ള ബിരുദധാരികൾക്ക് കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവർക്ക് സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ മുൻഗണന ലഭിക്കും. സിലബസ് അധിഷ്ഠിത ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്ന പ്രമുഖ സ്ഥാപനമായ എഡ് ഗ്ലോബ് പാത്ത്ഫൈൻഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റർനാഷണൽ കരിയർ കൗൺസിലർ സർട്ടിഫിക്കേഷൻ പ്രോഗ്രാം നൽകുന്നത്.
14 മണിക്കൂർ ദൈർഘ്യമുള്ള എക്സ്ക്ലൂസീവ് ട്രെയിനിംഗ് ഉൾപ്പെടെ ഒരു മാസത്തെ ഫൗണ്ടേഷൻ ലെവലും, 20 മണിക്കൂർ ട്രെയിനിംഗ് ഉൾപ്പെടെ ഇന്ററാക്ടിവ് വീഡിയോ പാഠങ്ങളും ഓൺലൈൻ എക്സാമും ഉള്ള രണ്ട് മാസത്തെ അഡ്വാൻസ്ഡ് മാസ്റ്റർ ലെവലും ആണ് ഒലീവിയ ഇന്റർനാഷണൽ കരിയർ കൗൺസിലർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിലുള്ളത്. ലെവൽ വൺ സർട്ടിഫിക്കേഷന് ഓൺലൈൻ പരീക്ഷ പാസാകുകയും രണ്ട് കേസ് സ്റ്റഡി സമർപ്പിക്കുകയും വേണം. ലെവൽ രണ്ടിന് ഓൺലൈൻ പരീക്ഷ പാസാകുന്നതോടൊപ്പം ഒരു കേസ് സ്റ്റഡിയും സമർപ്പിക്കേണ്ടതുണ്ട്.
കരിയർ കോച്ചിംഗ്, കരിയർ കൗൺസിംലിംഗ് സ്കിൽസ്, കരിയർ അസസ്മെന്റ് ടൂളുകൾ, മാച്ച് മേക്കിംഗ് പ്രൊസ്സസ്, കരിയർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിംഗ് തുടങ്ങി ദേശീയ, അന്തർദേശീയ സ്കോളർഷിപ്പുകൾ, കരിയർ പ്രൊഫൈലിംഗ്, കരിയർ ബിൽഡിംഗ് വരെ നീളുന്ന കരിയർ കൗൺസിലിംഗ് രംഗത്തെ ഏറ്റവും നൂതനമായ ടൂളുകൾ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒലീവിയ ഫൗണ്ടേഷൻ ഒരുക്കുന്നതെന്ന് ഒലീവിയ ഗ്രൂപ്പ് എംഡി കൃഷ്ണകുമാർ കെ.ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് പുറമേ കരിയർ കൗൺസിലിംഗിൽ പ്രൊഫഷണൽ ട്രെയിനിംഗിനും അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിയുടെ അഭിരുചിക്കും, മാറുന്ന ലോകത്തെ സാധ്യതകൾക്കും അനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കാൻ ഇന്ന് നിരവധി സാധ്യതകളുണ്ട്. എന്നാൽ അതിലേക്ക് ഗൈഡ് ചെയ്യാൻ വേണ്ടത്ര പ്രൊഫഷണലുകൾ ഇല്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ പലർക്കും തങ്ങൾക്ക് അനുയോജ്യമായ ജോലി നേടാൻ കഴിയാതെ പോകുന്നു. കിട്ടുന്ന ജോലിയിൽ വീർപ്പുമുട്ടി കഴിയേണ്ട അവസ്ഥയാണ് പലർക്കും. ഇവിടെയാണ് സർട്ടിഫൈഡ് കരിയർ കൗൺസിലർമാരുടെ സേവനം ആവശ്യമായി വരുന്നത്. ഓരോ വർഷവും 25 കോടിയിലധികം വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസിന്റെ ആവശ്യമുണ്ട്. 82% വിദ്യാർത്ഥികളാണ് അവരുടെ തൊഴിൽ മേഖല തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത്. ഇന്ത്യയിൽ മാത്രം അടിയന്തിരമായി 15 ലക്ഷം സർട്ടിഫൈഡ് കരിയർ കൗൺസിലർമാരുടെ സേവനം ആവശ്യമുണ്ടെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
ഇന്റർനാഷണൽ കരിയർ കൗൺസിലർ സർട്ടിഫിക്കേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിരവധി സാധ്യതകളാണ് തുറക്കപ്പെടുന്നത്. പ്രോഗ്രാമിന്റെ ലെവൽ 2 വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ ഒന്നായ എഡിൻബറ യൂണിവേഴ്സിറ്റിയുടെ പിജി പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനം നേടാനാകും. ബിരുദവും അഞ്ച് വർഷത്തെ പ്രവർത്തിപരിചയവുമാണ് സാധാരണ എഡിൻബറ യൂണിവേഴ്സിറ്റിയുടെ പിജി പ്രോഗ്രാമിലേക്ക് പ്രവേശനം നേടാനുള്ള യോഗ്യത. ലെവൽ 2 പൂർത്തീകരിക്കുന്നവർക്ക് സംരംഭകരാകാനുള്ള അവസരവും ഒലീവിയ ഫൗണ്ടേഷൻ ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനായി സർട്ടിഫൈഡ് കൗൺസിലർമാർക്ക് ലോകത്ത് ലഭ്യമായിട്ടുള്ള വിവിധ കോഴ്സുകളും ജോലി സാധ്യതകളും ഉൾകൊള്ളുന്ന പോർട്ടൽ ഒലീവിയ ഫൗണ്ടേഷൻ തയ്യാറാക്കി നൽകും. കൗൺസിലിങ്ങ് ആവശ്യമുള്ള വിദ്യാർഥികളെയും ഫൗണ്ടേഷൻ നൽകുന്നതായിരിക്കും. ഇതിന് കൗൺസിലർമാർക്ക് നിശ്ചിത തുക ഓണറേറിയമായി നൽകുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. കൂടാതെ സ്വന്തമായി കരിയർ കൗൺസിലിംഗ് സെൻർ തുടങ്ങാനും ഇഷ്ടമുള്ള സമയത്ത് ലോകത്ത് എവിടെ നിന്നും ജോലി ചെയ്യാനുള്ള സൗകര്യവും ഈ സർട്ടിഫിക്കേഷൻ ഒരുക്കുന്നു. സർട്ടിഫിക്കേഷൻ നേടുന്ന കരിയർ കൗൺസിലർമാരെ വച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും അടുത്ത അധ്യയന വർഷം സൗജന്യ കരിയർ കൗൺസിലിംഗ് നൽകാനും ഒലീവിയ പദ്ധതിയിടുന്നുണ്ട്. അടുത്ത നാല് വർഷങ്ങൾക്കകം ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ലക്ഷം കരിയർ കൗൺസിലർമാരെ വാർത്തെടുക്കുകയാണ് ഒലീവിയ ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. ഒലീവിയ ഫൗണ്ടേഷന്റെയും എഡ് ഗ്ലോബ് പാത്ത്ഫൈൻഡറിന്റെയും ഭാരവാഹികളായ ജെർലിറ്റ് ഔസേഫ്, ശ്രീകുമാർ ടി.എ, കെ. ജയകുമാർ, മാക്സിൻ ജെയിംസ്, വിവേകാനന്ദ ഷേണായ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
സൗജന്യ കരിയർ കൗൺസിലർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് അപേക്ഷിക്കാൻ www.oleeviafoundation.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 91888 07000, +91 91888 06000 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.