Sections

നാമം വിചിത്രം; കൗതുകമുണർത്തുന്ന സ്ഥലനാമങ്ങൾ

Friday, May 31, 2024
Reported By Soumya
Strange Place Names

രസകരമായ ചില സ്ഥലപ്പേരുകളുണ്ട്. ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുമ്പോഴുമൊക്കെ ചില സ്ഥലപ്പേരുകൾ മറ്റുള്ളവർക്ക് വിചിത്രമായി തോന്നുക സ്വാഭാവികം മാത്രമാണ്. പക്ഷേ ഓരോ സ്ഥലപ്പേരിനു പിന്നിലും അതിൻറേതായ ചരിത്രവും ഭാഷാപരമായ പ്രത്യകതകളുമുണ്ടാകും. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മതപരവും രാഷ്ട്രീയവും സാംസ്കാരികവുമായി പശ്ചാത്തലങ്ങളുമൊക്കെയാണ് ഇത്തരം പേരുകളുടെ പിറവിക്ക് പിന്നിൽ. അതാതു ദേശത്തെ ഭൂരിഭാഗം ദേശവാസികളും ആ പേരുകളിൽ ഏറെ അഭിമാനിക്കുന്നുമുണ്ടാകും. ഇതാ അത്തരം കൗതുകമുള്ള ചില സ്ഥലനാമങ്ങൾ പരിചയപ്പെടാം

  • കടന്നാക്കുടുങ്ങി മലപ്പുറം കോട്ടപ്പടി - തിരൂർ റോഡിലാണ് കടന്നാക്കുടുങ്ങി. വീതി കുറഞ്ഞ ഈ റോഡിൽ രണ്ടു ഓട്ടോറിക്ഷകൾ നേർക്കു നേർ വന്നാൽ കുടുങ്ങും. അതിനാലാണ് ഈ പേരു വന്നത്.
  • മണിയറ കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭാ പ്രദേശത്ത് ഉൾപ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ്. ചെങ്കൽക്കുന്നുകളും വയലുകളുമൊക്കെ നിറഞ്ഞ ഈ ഗ്രാമത്തിലൂടെയാണ് പാട്ടുകളിലൂടെ പേരു കേട്ട വണ്ണാത്തിപ്പുഴ ഒഴുകുന്നത്.
  • മാന്തുക പത്തനതിട്ട ജില്ലയിൽ പന്തളത്തിന് സമീപമുള്ള സ്ഥലനാമമാണ്. എം സി റോഡിൽ കുളനടക്കും ചെങ്ങന്നൂരിനുമിടയിൽ ഒരു യാത്ര പോയാൽ മാന്തുക കാണാം.
  • കോഴ മൂവാറ്റുപുഴ-കോട്ടയം റൂട്ടിൽ കുറവിലങ്ങാടിനടുത്താണ് കോഴ. കുപ്രസിദ്ധമായ ബാർ കോഴ വാർത്തകളുടെ കാലത്ത് പാലയിൽ നിന്നും കോഴയിലേക്കുള്ള വഴികാണിച്ചു കൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
  • പട്ടിക്കാട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിലമ്പൂർ റോഡിലാണ് പട്ടിക്കാട്.
  • സ്വർഗം ഈ പേരിൽ രണ്ടു സ്ഥലങ്ങളുണ്ട് കേരളത്തിൽ. ഒരെണ്ണം എറണാകുളത്തും മറ്റൊരെണ്ണം കാസർകോടും. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിലെ സ്വർഗത്തിലെത്താൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഓട്ടോ പിടിച്ചാൽ മതി. ഇനി കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തിനടുത്ത സ്വർഗെ എന്ന ഗ്രാമത്തെക്കുറിച്ച്. ഓർക്കുക, ഈ ഗ്രാമം ഇന്ന് നമ്മുടെ ഓർമ്മകളിലെത്തുക എൻഡോസൾഫാൻ ദുരന്തം വിതച്ച ഭീതിതമായ ചിത്രങ്ങൾക്കൊപ്പമാണ്.
  • ദേവലോകം ദേവലോകം എന്ന പേരിലും കേരളത്തിൽ രണ്ട് ദേശങ്ങളുണ്ട്. ഒരെണ്ണം കാസർകോടും മറ്റൊരെണ്ണം കോട്ടയത്തും.
  • പാതാളം എറണാകുളത്ത് എലൂരിനു സമീപമാണ് പാതാളം. കളമശ്ശേരി ബസിലും ഇടപ്പള്ളി-മുട്ടാർ-മഞ്ഞുമ്മൽ വഴിയും പാതാളത്ത് എത്താം. അതുപോലെ വയനാട്ടിൽ ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപ്പാതാളവും പ്രസിദ്ധമാണ്.
  • സൗദിപ്പടി മലപ്പുറം മഞ്ചേരി റൂട്ടിലെ സ്ഥലം. ഒരുകാലത്ത് ഈ പ്രദേശത്ത് നിന്നും നിരവധിയാളുകൾ സൗദിയിൽ ജോലി തേടി പോയിരുന്നു. അങ്ങനെയാണ് ഈ ദേശത്തിന് സൗദിപ്പടി എന്ന പേരു വന്നത്.
  • നരകപ്പടി കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിക്ക് അടുത്താണ് നരകപ്പടി.
  • അമ്മായിയപ്പൻ തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ കുടവാസൽ താലൂക്കിലാണ് അമ്മായിയപ്പൻ എന്ന സ്ഥലം.
  • വെല്ലമടി വെല്ലമടി (VELLAMADI) എന്ന തമിഴ് ദേശത്തെ മലയാളികൾ സോഷ്യൽ മീഡിയയിൽ 'വെള്ളമടി' എന്നാക്കി മാറ്റി. കന്യാകുമാരിക്ക് സമീപം അഗസ്തീശ്വരത്താണ് ഈ സ്ഥലം.
  • പന്നപട്ടി കടിയാംപട്ടിയിലെ ഈ സ്ഥലം ഓമല്ലൂർ നിയോജക മണ്ഡലത്തിലാണ്.
  • മറന്നോഡൈ തമിഴ്നാട്ടിലെ സേലത്ത് മറന്നോഡൈ തമിഴനാട്ടിലെ വില്ലുപുരത്തിനു സമീപം തിരുനാവല്ലൂരിൽ. ഉച്ചാരണത്തിലെ പ്രത്യേകത മൂലം ഈ സ്ഥലവും മലയാളികളുടെ ട്രോൾ പട്ടികയിൽ ഇടംപിടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.