Sections

സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു

Monday, Feb 20, 2023
Reported By Admin
Interest Rate

പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്


സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്ക്ക് 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന.. 'സഹകരണ നിക്ഷേപം കേരളവികസനത്തിന്' എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കിൽ ആകർഷണീയമായ വർധനവ് വന്നിരിക്കുന്നത്. 9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതിൽ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളിൽ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകൾ 7250 കോടിയാണ് സമാഹരിക്കേണ്ടത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.

മലപ്പുറം ഗസ്റ്റ്ഹൗസിൽനടന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ,  പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എം.എൽ.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷ്, കേരളബാങ്ക് സി.ഇ ഒ രാജൻ എന്നിവർ പങ്കെടുത്തു.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 6.00%
• 46 ദിവസം മുതൽ 90 ദിവസം വരെ 6 .50%
• 91 ദിവസം മുതൽ 179 ദിവസം വരെ 7 .00 %
• 180 ദിവസം മുതൽ 364 ദിവസം വരെ 7.25 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 5.50 ശതമാനം
• 46 ദിവസം മുതൽ 90 ദിവസം വരെ 6 .00 %
• 91 ദിവസം മുതൽ 179 ദിവസം വരെ 6.25 %
• 180 ദിവസം മുതൽ 364 ദിവസം വരെ 6.75  %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ   7.25 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.00 %

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ നിലവിലുണ്ടായിരുന്ന പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 5.50%
• 46 ദിവസം മുതൽ 90 ദിവസം വരെ 6 %
• 91 ദിവസം മുതൽ 179 ദിവസം വരെ 6.50%
• 180 ദിവസം മുതൽ 364 ദിവസം വരെ 6.75 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 7. 75 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75 %

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങൾക്ക് നിലവിൽ ലഭിച്ചിരുന്ന പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 5 .00%
• 46 ദിവസം മുതൽ 90 ദിവസം വരെ 5.50 %
• 91 ദിവസം മുതൽ 179 ദിവസം വരെ 5.75 %
• 180 ദിവസം മുതൽ 364 ദിവസം വരെ 6.25 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ   6.75 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക്  6.75 %


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.