Sections

ലോകത്തെ ആദ്യ സംയോജിത ബ്ലഡ് കളക്ഷൻ ട്യൂബ് നിർമാണ യന്ത്രം അങ്കമാലിയിലെ സിഎംഎൽ ബയോടെക്കിൽ സ്ഥാപിച്ചു

Thursday, May 11, 2023
Reported By Admin
CML

സിഎംഎൽ ബയോടെക്കിൽ ലോകത്തെ തന്നെ ആദ്യത്തെ അത്യാധുനിക സംയോജിത യന്ത്രം 'ഹസ്കി-ഐക്കോർ' സ്ഥാപിച്ചു


കൊച്ചി: അങ്കമാലി ആസ്ഥാനമായ രാജ്യത്തെ പ്രമുഖ ബ്ലഡ് കളക്ഷൻ ട്യൂബ് നിർമാണ കമ്പനിയായ സിഎംഎൽ ബയോടെക്കിൽ ലോകത്തെ തന്നെ ആദ്യത്തെ അത്യാധുനിക സംയോജിത യന്ത്രം 'ഹസ്കി-ഐക്കോർ' സ്ഥാപിച്ചു. മെഷീൻ മോൾഡ്, ഹോട്ട് റണ്ണർ, ഡൗസർ, ഡീഹ്യുമിഡിഫൈയർ, ചില്ലർ, ടെമ്പറേച്ചർ കൺട്രോളർ, ഡ്രയർ എന്നിവ അടങ്ങിയതാണ് ഈ സംയോജിത യന്ത്രം. സാധാരണ വെവ്വേറെ യന്ത്രങ്ങളിലാണ് ഈ പ്രക്രിയകൾ നടക്കുന്നത്. ലോകത്തെ പ്രമുഖ ഇഞ്ചക്ഷൻ മോൾഡിങ് മെഷീൻ നിർമാതാക്കളായ കാനഡ ആസ്ഥാനമായ ഹസ്കി ടെക്നോളജീസാണ് യന്ത്രം നിർമിച്ചത്.

സിഎംഎൽ ബയോടെക് ഫാക്ടറിയിൽ നടന്ന ചടങ്ങിൽ കമ്പനി എംഡി പോൾ ജേക്കബ് യന്ത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. ഹസ്കി ലക്സംബർഗ് സെയിൽസ് വൈസ് പ്രസിഡന്റ് തോമസ് ബോൺടെമ്പി, ഹസ്കി ബോൾട്ടൻ കാനഡ ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് ട്രേസി ബ്രോഡ്, ഹസ്കി ഇന്ത്യ കീ അക്കൗണ്ട് മാനേജർ ഹിരൻ ഖത്രി, സിഎംഎൽ ഡയറക്ടർമാരായ പൗലോസ് ചാക്കോ, ഡോ. ജോഷി വർക്കി, ജെസ്സി പോൾ, അജിൻ ആന്റോ, അശ്വിൻ പോൾ, ടെക്നിക്കൽ ഡയറക്ടർ സന്തോഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

12 കോടി രൂപ ചെലവിൽ സ്ഥാപിച്ച യന്ത്രത്തിലൂടെ പ്രതിദിനം 8 ലക്ഷം ബ്ലഡ് കളക്ഷൻ ട്യൂബുകൾ നിർമിക്കാനാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ 60 രാജ്യങ്ങളിലേക്ക് സിഎംഎൽ ബയോടെക് നിർമിക്കുന്ന ബ്ലഡ് കളക്ഷൻ ട്യൂബുകൾ, മൈക്രോബയോളജി ഉത്പന്നങ്ങൾ, ലാബ് ഉത്പന്നങ്ങൾ കയറ്റുമതിചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.