- Trending Now:
ആരോഗ്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ നിവബു കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂരിലും നിവബുപയുടെ സേവനങ്ങൾ ആരംഭിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ തൃശൂരിൽ ഏകദേശം 6,000 പേർക്ക് ആരോഗ്യപരിരക്ഷ നൽകാനാണ് നിവബുപ ലക്ഷ്യമിടുന്നത്.തൃശൂരിലുള്ള 31 ഹോസ്പിറ്റലുകളിൽ ഉപഭോക്താക്കൾക്ക് ക്യാസ്സ് ഹോസ്പിറ്റലൈസേഷൻ ലഭിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള 9,100 ലധികം ആശുപത്രികളിലും നിവബുപയുടെ സേവനം ലഭ്യമാണ്. അടുത്ത 5 വർഷത്തിനുള്ളിൽ 6 കോടിരൂപയുടെ ഗ്രോസറിട്ടൺ പ്രീമിയം തൃശൂരിൽ നേടാനാണ് ലക്ഷ്യമിടുന്നത്. 2027-ഓടെ ഏകദേശം 1,100 ഏജന്റുമാരെ ഉൾപ്പെടുത്തും.
വർദ്ധിച്ചുവരുന്ന മെഡിക്കൽ പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണമേഖലയിൽ താങ്ങാവുന്നതിലപ്പുറം ചെലവുകൾ വർദ്ധിക്കുന്നതും, ആരോഗ്യ ഇൻഷുറൻസ് ഇനി ഒരു സാധ്യതമാത്രമല്ല നിലവിൽ അതൊരു ആവശ്യമാണെന്നും ജനങ്ങളെ ബോധവത്കരിക്കുന്നതിന് ചെറുകിട വിപണികളെ ലക്ഷ്യമിടുകയെന്നതാണ് ഞങ്ങളുടെ വീക്ഷണമെന്ന് നിവബു ഹെൽത്ത് ഇൻഷുറൻസ്,റീട്ടെയിൽ സെയിൽസ് ഡയറക്ടർ അങ്കുർഖർബന്ദ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.