- Trending Now:
നിങ്ങള്‍ക്ക് ഒരു ബിസിനസ് തുടങ്ങാനോ സംരംഭക മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കാനോ ഉള്ള ആഗ്രഹം എങ്ങനെയാണ് ഉണ്ടായത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?. നമുക്ക് മുന്നിലുള്ള പല വിജയങ്ങള്‍ കീഴടക്കിയ സംരംഭകരും നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ടാകും അല്ലെ ?.പ്രതിസന്ധികളെ മറികടന്ന് അതിജീവിച്ചവരുടെ കഥകള്‍ ഓരോ സംരംഭകത്വ മോഹിയിലും പ്രതീക്ഷകള്‍ വളര്‍ത്തും ആത്മവിശ്വാസമേകും.അമിതമായി പണം ചെലവഴിക്കാതെ ചെറു സംരംഭങ്ങളായി തുടങ്ങുക. സാവധാനം വിജയിച്ച് മുന്നേറുക. അതു പോലെ പ്രതിസന്ധികളെ അതീജിവിച്ച് വിജയം നേടിയ ലോക സംരംഭകമേഖലയിലെ ചിലരെ പരിചയപ്പെട്ടാലോ ?
ഡീന്‍ ഗ്രാസിയോസി
ഒരു റിയല്‍ എസ്റേറ്റ് നിക്ഷേപകനും സംരംഭകനുമാണ് ഡീന്‍ ഗ്രാസിയോസി . സംരംഭകനെന്ന നിലയില്‍ 15 വര്‍ഷത്തെ കരിയര്‍ അദ്ദേഹത്തിനുണ്ട്. അമേരിക്കന്‍ ടിവിയില്‍ കഴിഞ്ഞ 15 വര്‍ഷമായി ഡീന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് എഡ്യുക്കേറ്റര്‍ കൂടിയാണ് ഡീന്‍.ഡീനിന്റെ കമ്പനി ഇന്ന് പ്രതിവര്‍ഷം 100 ദശലക്ഷം ഡോളറാണ് സമ്പാദിക്കുന്നത്.2006ല്‍ പുറത്തിറക്കിയ ബിസിനസ്സ് റിയല്‍ എസ്റ്റേറ്റിനെ കുറിച്ചുളള പുസ്തകം മികച്ച അഭിപ്രായം നേടിയിരുന്നു.
ന്യൂയോര്‍ക്കിലെ മാള്‍ബോറോയിലാണ് ഡീന്‍ ജനിച്ചത്. കുടുംബത്തിലെ ഏറ്റവും ഇളയ ആളായിരുന്നു. ഡീനിന് മൂന്ന് വയസ്സുളളപ്പോള്‍ മാതാപിതാക്കള്‍ വിവാഹമോചനം നേടി. 13 വയസ്സുവരെ അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് അദ്ദേഹത്തെ വളര്‍ത്തിയത്. കുടുംബത്തിന് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.മാല്‍ബോറോയില്‍ ഹൈസ്‌ക്കൂള്‍ വരെ പോയതിന് ശേഷം പഠനം നിന്നു.ഡീന്‍ ഒരിക്കലും കോളേജില്‍ പോലും പോയില്ല. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ജീവിത പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ 19 വയസ്സിന് ശേഷം ഡീന്‍ കാറുകള്‍ വാങ്ങി ശരിയാക്കി പിന്നീട് വില്‍ക്കാന്‍ ആരംഭിച്ചു. ഇതില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ സംരംഭക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യകാലത്ത് അദ്ദേഹത്തിന് മൂലധനം ഒന്നും ഉണ്ടായിരുന്നില്ല. പണമില്ലാതെ ഒരു റണ്‍ ഡൗണ്‍ അപ്പാര്‍ട്ട്മെന്റ് ആ സമയത്ത് വാങ്ങിയത് ജീവിതത്തിലെ വഴിത്തിരിവായി. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം തുടരാന്‍ ഇതിലൂടെ ഡീന്‍ തീരുമാനിച്ചു.അതായിരുന്നു ഡീനിന്റെ ജീവിത വിജയത്തിന്റെ തുടക്കം.
കെന്റ് ക്ലോത്തിയര്‍
റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ വിദഗ്ദനാണ് കെന്റ് ക്ലോത്തിയര്‍.ഇന്ന് റിയല്‍ എസ്റ്റേറ്റ് വേള്‍വൈഡി (ആര്‍ ഇ ഡബ്ല്യു, ഡബ്ല്യു) ന്റെ പ്രസിഡന്റാണ് കെന്റ്.. വിവിധ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് എഡ്യുക്കേഷന്‍ കമ്പനികള്‍ സ്ഥാപിച്ചിട്ടള്ള കെന്റിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്.17 വയസ്സുളളപ്പോള്‍ പലചരക്ക് വ്യാപാരത്തില്‍ പിതാവിനൊപ്പം ചേര്‍ന്നു. വലിയ തോതില്‍ ട്രക്ക് ലോഡുകളുമായി അവര്‍ മൊത്ത വ്യാപാര മേഖലയില്‍ മുന്നേറി.
കാപ്പി പേലുളള പലചരക്ക് സാധങ്ങളുടെ ട്രക്ക് ലോഡുകള്‍ വാങ്ങുന്നു. പിന്നീട് ഇത് മറ്റൊരു മാര്‍ക്കറ്റില്‍ വില്‍ക്കുന്നു. കുറച്ചു നാള്‍ കെന്റ് പരമ്പരാഗത വ്യവസായവുമായി മുന്നോട്ട് പോയി. എന്നാല്‍ ജീവിതത്തില്‍ വേണ്ട ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കാത്തതോട് കൂടി കെന്റ് വേറെ മേഖലയിലേക്ക് കാല്‍വെയ്പ് നടത്തിയത്. പരമ്പരാഗത വ്യവസായം വിട്ട ക്ലെന്റ് മൊത്തവ്യാപാരികളുടെ അടുത്ത് എത്തി അവര്‍ക്ക് ആവശ്യമുള്ളത് അന്വേഷിക്കാനും എത്തിക്കാനും തുടങ്ങി.കെന്റിന്റെ ആദ്യ സംരംഭം റിവേഴ്സ് ഹോഴ്സെയ്ലിംഗ് എന്ന് അറിയപ്പെടുന്നു.
കെന്റിന് 30 വയസ്സുളളപ്പോള്‍ അവരുടെ ബിസിനസ്സ് ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ വരുമാനം നേടി. ആ സമയത്ത് പങ്കാളികളികള്‍ തെറ്റിപ്പിരിഞ്ഞു. അതായിരുന്നു ജീവിതത്തില്‍ അദ്ദേഹം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. എന്നാലും വീണ്ടും മുന്നേറാമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഈ പ്രതിസന്ധി 18 മാസം കഴിയുമ്പോഴും കൂടി വന്നു. ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ദശലക്ഷം ഡോളര്‍ 5000 ഡോളറായി കുറഞ്ഞു.ജീവിതം അവസാനിച്ചു എന്ന് കരുതിയ ഈ ആഘാതത്തില്‍ നിന്നും ക്ലെന്റ് കരകയറിയത് റിയല്‍ എസ്റ്റേറ്റിലൂടെ ആയിരുന്നു.റിയല്‍ എസ്റ്റേറ്റിനെ കുറിച്ചും മൊത്ത വ്യാപാരത്തെ കുറിച്ചും പഠിച്ച ക്ലെന്റ് 30 ദിവസത്തിന് ശേഷം ചെറുതായി അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാന്‍ തുടങ്ങി.റിവേഴ്സ് ഹോള്‍സെലിംഗ് പ്രോപ്പര്‍ട്ടികള്‍ക്കായി റിയല്‍ എസ്റ്റേറ്റ് വേള്‍ഡ് വൈഡ് (ആര്‍ ഇ ഡബ്ല്യു ഡബ്ല്യു) എന്ന സംവിധാനം സ്ഥാപിച്ചു.വിദ്യാര്‍ത്ഥികളെ റിയല്‍ എസ്റ്റേറ്റിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.ഇന്ന് കെന്റ് കോടികളാണ് സമ്പാദിക്കുന്നത്.
ജീവിതത്തിലെ കയറ്റിറക്കങ്ങളും പ്രതിസന്ധികളും ഭീകരമായി തന്നെ ബിസിനസിനെ ബാധിക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടാനുമുള്ള സാധ്യതകള്‍ ഏറെയുണ്ട്.പക്ഷെ കെന്റിന്റെയും
ഡീന്‍ ഗ്രാസിയോസിയെയും പോലുള്ളവരുടെ ജീവിതകഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൃത്യമായ ഉപദേശങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുത്ത് മുന്നേറിയാല്‍ സംരംഭമേഖലയില്‍ നിങ്ങള്‍ ഉയരങ്ങള്‍ തന്നെ കീഴടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.