Sections

കുടുംബവും ബിസിനസ്സും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമായി സുചി മുഖർജി

Wednesday, Jun 07, 2023
Reported By Soumya S
Limeroad

കുടുംബവും ബിസിനസും ഒന്നുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സ്ത്രീകൾക്ക് മാത്രമാണ് സംരംഭക എന്ന മേഖലയിൽ വിജയിക്കാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു വനിതാ സംരംഭകയെ കുറിച്ചാണ് ഇന്ന് പരാമർശിക്കുന്നത്.

സുചി മുഖർജി

1973ൽ ഹരിയാനയിലെ ഒരു സാധാരണ കുടുംബത്തിലാണ് സുചി ജനിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസം നേടിയ സുചി തന്റെ കരിയർ ആരംഭിച്ചു. ലേമാൻ ബ്രദേഴ്സ് ഇൻ കോർപ്പറേഷൻ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 2003 സുചി വിർജിൻ മീഡിയയിൽ കസ്റ്റമർ ഡിവിഷൻ മാനേജ്മെന്റ് ടീമിൽ അംഗമായി. രണ്ട് വർഷത്തിനുശേഷം സുചി ഇ ബേയിൽ ചേർന്നു. ഇത് അവരുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി.

പലതരത്തിലുള്ള ഉത്തരവാദിത്വങ്ങളിൽ ഏർപ്പെട്ടതിനാൽ ബിസിനസ് മേഖലയിൽ അവർക്ക് നല്ല പരിജ്ഞാനം ഉണ്ടായി. തന്റെ ജോലികളിൽ ഒന്നും സുചി തൃപ്തയായിരുന്നില്ല സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക അതായിരുന്നു അവളുടെ സ്വപ്നം.

സുചി മുഖർജിക്ക് അവരുടെ 39 വയസ്സിൽ ഉണ്ടായ ഒരു നിരാശയിൽനിന്നാണ് ലൈംറോഡിന്റെ സ്റ്റാർട്ടപ്പ് സ്റ്റോറി ആരംഭിക്കുന്നത്. അവളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമായിരുന്നു ഇത്. പ്രസവാവധിയിലായിരുന്നു സുചി ഒരു ദിവസം ഒരു മാഗസിൻ മനോഹരമായ ഒരു ആഭരണം കണ്ടു. അത് തനിക്ക് വേണമെന്ന് സുചിക്ക് ആഗ്രഹം ഉണ്ടായി. സുചി ആ ഡീലറുമായി ബന്ധപ്പെട്ടു പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല. മുംബൈയിലെ വളരെ ചെറിയ ഒരു കടയിൽ ആഭരണങ്ങൾ ഉണ്ടായിരുന്നു, അനുകൂല സാഹചര്യം അല്ലാത്തതിനാൽ അത് വാങ്ങാൻ അന്ന് അവർക്ക് സാധിച്ചില്ല.

സ്ത്രീകൾ വ്യത്യസ്തമായ ഉൽപ്പന്നങ്ങളും ഫാഷനും ഇഷ്ടപ്പെടുന്നവരാണ്, എന്നാൽ അങ്ങനെയുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്തുക അന്നത്തെ സാഹചര്യത്തിൽ വളരെ പ്രയാസകരമാണെന്ന് സുചി മനസിലാക്കി. സ്ത്രീകൾക്ക് തങ്ങളുടെ ആവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുക എന്ന ആശയം അവർക്കുണ്ടായി അതിൽ നിന്നുമാണ് ലൈം റോഡിന്റെ ജനനം. ഇന്ത്യയിലെ ആദ്യത്തെ വനിതാ സോഷ്യൽ ഷോപ്പിംഗ് വെബ്സൈറ്റ് ആണ് ലൈം റോഡ്. ഇതിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നു.

ഇന്ത്യയിൽ എത്തിയതിനുശേഷം സുചി പല പ്രമുഖ മേഖലയിലും പ്രവർത്തിക്കുന്ന ചില സുഹൃത്തുക്കളെയും ലൈം റോഡ് നിർമ്മാണ മേഖലയിൽ പങ്കാളികളാക്കി. സങ്കീർണമായ പല വെല്ലുവിളികളും നേരിടേണ്ടിവന്നു അതിനുപുറമേ കുടുംബം സംരംഭകത്വം എന്നിവ ഒത്ത് കൊണ്ടു പോവുക അവർക്ക് ബുദ്ധിമുട്ടായിരുന്നു. അതിനെയെല്ലാം മനകരുത്തുകൊണ്ടും കഠിനാധ്വാനം കൊണ്ടും സുചിക്ക് നേരിടാൻ സാധിച്ചു.

ലൈംറോഡിന്റെ അവസാന മൂല്യം 2019 ഒക്ടോബറിൽ 838.5 കോടി രൂപയായിരുന്നു. ലൈം റോഡ് 2012 അവസാനത്തോടെ വരുമാനം ട്രാഫിക് എന്നിവയും അതിലേറെ കാര്യങ്ങളിലും 150% സ്കെയിൽ ചെയ്തതായി അവകാശപ്പെടുന്നു കൂടാതെ ഓൺലൈൻ ഫാഷൻ വെർട്ടിക്കലിൽ വിജയകരമായി രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

2015-ൽ ബിസിനസ് ടുഡേയുടെ മികച്ച സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ അവാർഡ് ലൈംറോഡിന് ലഭിച്ചു. 2016-ൽ എൻഡിടിവി യുടെ യൂണികോൺ സ്റ്റാർട്ടപ്പ് അവാർഡ് നൽകി ആദരിച്ചു. കുടുംബവും ബിസിനസ്സും ഒന്നുപോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുചി മുഖർജി യുടെ ജീവിതം ഒരുപ്രചോദനമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.