- Trending Now:
രാത്രിയിൽ ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇൻസോംനിയ. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. ദീർഘകാലം ഉറക്കമില്ലായ്മ തുടർന്നുപോയാൽ ക്രോണിക് ഇൻസോംനിയ, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാനിടയുണ്ട്. രാത്രിയിൽ ആവശ്യമായ ഉറക്കം ലഭിക്കാതിരിക്കുക, പകൽ ക്ഷീണം അനുഭവപ്പെടുക, ഉന്മേഷക്കുറവ് അനുഭവപ്പെടുക, ഉറക്കത്തിനിടയിൽ എഴുനേൽക്കുക എന്നിവയാണ് ഇൻസോംനിയയുടെ പ്രധാന ലക്ഷണങ്ങൾ.
ഉറക്കമില്ലായ്മ മറ്റുപല രോഗങ്ങളും സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെ, മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗവും ഉറക്കമില്ലായ്മയെ ഗുരുതരമായി ബാധിക്കാറുണ്ട്. രാത്രിയിൽ ഇടക്കിടയുള്ള മൂത്രശങ്ക, മൂത്രാശയത്തിലെ രോഗങ്ങൾ, ആർത്തവ സമയത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ മാനസിക വിഭ്രാന്തി തുടങ്ങിയവയും ഉറക്കമില്ലായ്മയെ ബാധിക്കാറുണ്ട്.
രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്വയം ചികിത്സിക്കതെ വിദക്തരുടെ സഹായം തേടണം. ജീവിത ശൈലിയും ശീലങ്ങളും മാറ്റി സമയം ക്രമീകരിച്ച് ഉറക്കം വീണ്ടെടുക്കലാണ് പൊതുവെ നിർദേശിക്കുന്നത്. ഉറക്കഗുളികകളുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
ഉറക്കം കുറയുമ്പോൾ അമിതവണ്ണത്തെ ക്ഷണിച്ചു വരുത്തും. നിങ്ങളുടെ ശരീരത്തിന് കുറച്ച് ഉറക്കം ലഭിക്കുമ്പോൾ, നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടുമെന്നും അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുമെന്നും പറയപ്പെടുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ (ഗ്രെലിൻ) വർദ്ധിക്കുമ്പോൾ നമ്മുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന രാസവസ്തു (ലെപ്റ്റിൻ) കുറയുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ, ദിവസവും 6 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത 2 മടങ്ങ് വർദ്ധിപ്പിക്കും. ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയമിടിപ്പ് മാറ്റുകയും നിങ്ങളുടെ ശരീരം വിശ്രമിക്കാത്തതിനാൽ നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അമിതമായ കമ്പ്യൂട്ടർ ഉപയോഗം, ടെലിവിഷൻ മൊബൈൽ എന്നിവയുടെ ഉപയോഗവും ഉറക്കത്തെയും കണ്ണിനെയും സാരമായി ബാധിക്കും. ശരീരം തണുപ്പിക്കുന്നത് ഉറങ്ങാനുള്ള മറ്റൊരു എളുപ്പവഴി കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.