- Trending Now:
കര്‍ഷകര്‍ക്കും കൃഷി അധിഷ്ടിത സംരംഭങ്ങൾ നടത്തുന്നവർക്കും 3% പ്രതിവർഷ പലിശ ഇളവോട് കൂടി 2 കോടി രൂപ വരെ വായ്പ്പ. നാഷനല്‍ അഗ്രിക്കൾച്ചറൽ ഇന്‍ഫ്രാ ഫിനാന്‍സിങ് ഫെസിലിറ്റി എന്ന പദ്ധതിയിലൂടെയാണ് രണ്ടു കോടി രൂപ വരെയുള്ള വായ്പ്പയ്ക്ക് പലിശയിളവ് ലഭിക്കുന്നത്, പരമാവധി ഏഴു വര്‍ഷം വരെയാണ് 3% പലിശയിളവ് ലഭിക്കുക. കമ്യൂണിറ്റി ഫാമിങ് വികസന പദ്ധതികള്‍, സ്മാര്‍ട് അഗ്രിക്കള്‍ച്ചര്‍ സംവിധാനങ്ങള്‍, പാക്കിങ് യൂണിറ്റ്, സംസ്‌കരണ യൂണിറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് പദ്ധതിയുടെ കീഴിൽ അപേക്ഷ സമർപ്പിക്കാനാകുക. വിവിധ പ്രദേശങ്ങളിലായി രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുന്ന 25 പദ്ധതികൾക്ക് വരെ ഒരു വ്യക്തിക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും റജിസ്റ്റർ ചെയ്യുന്നതിനും agriinfra.dac.gov.in സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.