Sections

കാനഡയിൽ ചുവടുറപ്പിച്ച് ഇൻഫോസിസ്

Wednesday, Sep 28, 2022
Reported By admin
infosys

ആൽബെർട്ട സർവകലാശാല ഉൾപ്പെടെയുള്ള അക്കാഡമിക് സ്ഥാപനങ്ങളുമായുള്ള ഇൻഫോസിസിന്റെ സഹകരണം, വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പുതിയ പരിശീലനവും അനുഭവവും നൽകും.

 

ഇൻഫോസിസ് കാനഡയിൽ ഡിജിറ്റൽ സെന്റർ തുറന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000 പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സെന്റർ ഉദ്ഘാടനം ചെയ്തത്. ഈ നീക്കം കമ്പനിയുടെ കാനഡയിലുള്ള വളർച്ചയെ സഹായിക്കുമെന്നും, 2024 ഓടെ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 8,000 ആക്കി ഉയർത്താൻ പദ്ധതിയിടുന്നുവെന്നും ഇൻഫോസിസ്. ഇന്റലിജന്റ് ഓട്ടോമേഷൻ, ഗ്രീൻ ടെക്നോളജി, അഡ്വാൻസ്ഡ് ഡിജിറ്റൽ ടെക്നോളജീസ്, ബിഗ് ഡാറ്റ തുടങ്ങിയ ഏരിയകളിലെ ബിസിനസ് ചാലഞ്ചുകൾക്കുള്ള സൊല്യൂഷൻ വികസിപ്പിക്കാനായി പല ഉപഭോക്താക്കളുമായി അടുത്ത് ഇടപെടാൻ കാനഡയിലെ കാൽഗറിയിലുള്ള സെന്റർ അവസരമൊരുക്കും. കാനഡയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷന് സഹായകമാകുന്ന സാങ്കേതിക വിദ്യകളുടെ വൈദഗ്ധ്യ പരിശീലനവും തൊഴിലാളികൾക്കായി സെന്റർ ഒരുക്കുന്നുണ്ട്.

IT മേഖലയിലെ പ്രഗല്ഭരുള്ളതുകൊണ്ടും പ്രധാന വ്യവസായങ്ങളിലെ ക്ലയന്റുകളുമായി ജോലി ചെയ്യാൻ പറ്റിയ സ്ഥലമായതുകൊണ്ടുമാണ് ഡിജിറ്റൽ സെന്റർ തുറക്കാൻ കാനഡ തിരഞ്ഞെടുത്തതെന്ന് Infosys  പറഞ്ഞു. കാൽഗറിക്ക് ഐടി നവീകരണ സാധ്യത ധാരാളമുണ്ടെന്നും അതിന്റെ ഭാവിയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അറിയിച്ചു. ആൽബെർട്ട സർവകലാശാല ഉൾപ്പെടെയുള്ള അക്കാഡമിക് സ്ഥാപനങ്ങളുമായുള്ള ഇൻഫോസിസിന്റെ സഹകരണം, വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പുതിയ പരിശീലനവും അനുഭവവും നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.