Sections

ഇൻഫോസിസിൽ പുതുതായി 55,000ലധികം തൊഴിൽ അവസരങ്ങൾ

Friday, Feb 18, 2022
Reported By admin
Infosys

വമ്പിച്ച അവസരങ്ങളാണ് സാങ്കേതിക മേഖലയിൽ എഞ്ചിനീയറിംഗ്, സയൻസ് ബിരുദധാരികളെ കാത്തിരിക്കുന്നത്

 

കൊവിഡ് പ്രതിസന്ധികള്‍ കുറഞ്ഞതോടെ രാജ്യത്ത് വീണ്ടും തൊഴിൽ അവസരങ്ങൾ സജ്ജീവമാകുന്നു. ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിലാണ് പുതുതായി വലിയതോതിൽ തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്. അടുത്ത സാമ്പത്തിക വർഷം 55,000ത്തിലധികം പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ക്യാമ്പസുകളിൽ നിന്നും പുതിയ ആളുകളെ കണ്ടെത്താമെന്നാണ് കമ്പനി ഉദ്ദേശിക്കുന്നത്.വമ്പിച്ച അവസരങ്ങളാണ് സാങ്കേതിക മേഖലയിൽ എഞ്ചിനീയറിംഗ്, സയൻസ് ബിരുദധാരികളെ കാത്തിരിക്കുന്നത്, 2022ലെ സാമ്പത്തിക വർഷത്തിൽ 55,000 കോളേജ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യും. അതേസമയം, വരുന്ന വർഷം അതിലും കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നാണ് കരുതുന്നത്.

കമ്പനി പ്രധാനമായും പുതിയ ആളുകളുടെ വൈദഗ്ദ്ധ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഒരാളെ ജോലിയിൽ എടുക്കുന്നതിന് മുൻപ് ആറ് മുതൽ 12 ആഴ്ച വരെ പരിശീലനവും നൽകുന്നുണ്ട്.അതിന് പുറമെ, നിലവിലുള്ള ജീവനക്കാർക്ക് വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ പരിശീലനങ്ങളിലൂടെ നിലവിലുള്ള എല്ലാ ജീവനക്കാരെയും പുനർനൈപുണ്യം നൽകാൻ സാധിക്കുന്നെവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ വാർഷിക വരുമാനത്തിൽ 20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.