- Trending Now:
രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളായ വോഡഫോണ്‍ ഐഡിയയുയായി കരാറില്‍ ഒപ്പു വച്ച് ഇന്‍ഫോമോ ഗ്ലോബല്‍ ലിമിറ്റഡ് (ഇന്‍ഫോമോ). ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പരസ്യ നിര്‍മാണം, ഡാറ്റ മോണിറ്റൈസേഷന്‍ മാര്‍ക്കറ്റ് പ്ലേസ് എന്നിവയില്‍ അതിവേഗം വളര്‍ച്ച നേടികൊണ്ടിരിക്കുന്ന കമ്പനിയാണ് ഇന്‍ഫോമോ. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML) ,AdTech, ഡാറ്റ വിതരണ പ്ലാറ്റ്ഫോം എന്നിവയിലാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഇന്‍ഫോമോയുടെ അനുബന്ധ സ്ഥാപനമായ TorcAI-യുമായിട്ടാണ് വോഡഫോണ്‍ ഐഡിയ കൈ കോര്‍ക്കുന്നത്.ഇനി മുതലുള്ള വോഡഫോൺ ഐഡിയയുടെ പരസ്യങ്ങളെല്ലാം നിർമിച്ചു നൽകുക ഇൻഫോമോ ആയിരിക്കുമെന്നാണ് വിവരം. Vi ക്യാമ്പെയിനുകളും കമ്പനി തന്നെയായിരിക്കും ഏറ്റെടുക്കുക.ഒന്നിലധികം വര്‍ഷത്തെ കരാറാണെന്നാണ് പ്രാഥമിക വിവരം.
പ്രമുഖ ടെലികോം ഓപ്പറേറ്റർ സംവിധാനമായ വോഡഫോൺ ഐഡിയയുടെ ഓഹരികൾ ആമസോൺ ഏറ്റെടുക്കുവാനൊരുങ്ങുന്നുവെന്ന് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.