Sections

മലയാളി സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് അമേരിക്കൻ കമ്പനി

Thursday, Jul 25, 2024
Reported By Admin
Infogain acquires Salesforce Consulting Services firm Impaqtive

ഇൻഫോപാർക്കിലെ ഇംപാക്ടീവിനെ ഏറ്റെടുക്കുന്നത് സിലിക്കൺ വാലിയിലെ ഇൻഫോഗെയിൻ


കൊച്ചി: സെയിൽസ്ഫോഴ്സ് കൺസൽട്ടിംഗ് കമ്പനിയായ മലയാളി സ്റ്റാർട്ടപ്പ് ഇംപാട്കീവിനെ ഏറ്റെടുത്ത് അമേരിക്കയിലെ സിലിക്കൺവാലി കമ്പനിയായ ഇൻഫോഗെയിൻ. ഡിജിറ്റൽ ഇക്കോണമിയിൽ പ്രവർത്തിക്കുന്ന ഇരു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് വലിയ നേട്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

2021 ൽ കാക്കനാട് ഇൻഫോപാർക്ക് ഫേസ് ടുവിലാണ് ഇംപാക്ടീവ് പ്രവർത്തനമാരംഭിച്ചത്.സെയിൽഫോഴ്സ് മൾട്ടിക്ലൗഡ് ഇംപ്ലിമെൻറേഷൻ, പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് പുറമെ സെയിൽഫോഴ്സ് ആക്സിലറേറ്റുകളും സെർട്ടിഫൈഡ് ടീമുകളുമുണ്ട്.

സെയിൽഫോഴ്സ് പങ്കാളിയെന്ന നിലയിൽ ഇംപാക്ടീവിൻറെ പ്രവർത്തനമികവ്, കേയ്മാൻ ദ്വീപിലെ പ്രവർത്തനങ്ങൾ എന്നിവയും ഉപയോഗപ്പെടുത്താൻ ഇൻഫോഗെയിനിന് കഴിയും. റിടെയിൽ, ഹോസ്പിറ്റാലിറ്റി, മീഡിയ, ഹൈടെക്, ഡിജിറ്റൽ മാനുഫാക്ചറിംഗ് എന്നിവ ഇതിൻറെ മുതൽക്കൂട്ടാണ്.

മികച്ച വരുമാനം തരുന്ന ഉപഭോക്തൃ സേവന പ്ലാറ്റ്ഫോമായ സെയിൽഫോഴ്സിലൂടെ ഉപഭോക്തൃഡാറ്റ ഒറ്റ പ്ലാറ്റ്ഫോമിലേക്കെത്തുമെന്ന് ഇൻഫോഗെയിൻ സിഇഒ ദിനേഷ് വേണുഗോപാൽ പറഞ്ഞു. ഇംപാക്ടീവിനെ ഏറ്റെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് എഐ സേവനങ്ങൾ നൽകുകയും അതിലൂടെ സെയിൽഫോഴ്സ് പ്ലാറ്റ്ഫോമിനെ പൂർണമായും ഉപയോഗിക്കാൻ സാധിക്കും. ഇംപാക്ടീവിനെ ഇൻഫോഗെയിൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഫോഗെയിനിൻറെ വലിയ ഉപഭോക്തൃ സമൂഹത്തിന് സേവനങ്ങൾ നൽകുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇംപാക്ടീവ് സഹസ്ഥാപകനും സിഇഒയുമായ പ്രവീൺ ദേശായ് പറഞ്ഞു. ഇൻഫോഗെയിനിൻറെ ഭാവി വളർച്ചയിൽ ഒരുമിച്ചുള്ള പ്രയാണമാണ് ആരംഭിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂതനത്വം, മൾട്ടി ക്ലൗഡ് ഡിപ്ലോയ്മൻറിലുള്ള ശ്രദ്ധ, സെയിൽഫോഴ്സ് ആക്സിലറേറ്റുകൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് മികച്ച വരുമാനം നേടിക്കൊടുക്കാൻ സഹായിച്ചതെന്ന് ഇംപാട്കീവ് പ്രസിഡൻറ് ജോസഫ് കോര പറഞ്ഞു. ഉപഭോക്താവിൻറെ പ്രതീക്ഷയ്ക്കപ്പുറം മൂല്യവർധനമുണ്ടാക്കാൻ സാധിക്കുന്നതിൽ ചാരിതാർത്ഥ്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ പ്രതിഭകളെ കണ്ടെത്തി മികച്ച നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് ഇൻഫോഗെയിൻ സിഎഫ്ഒ കുലേശ് ബൻസൽ പറഞ്ഞു.ഉപഭോക്താവിൻറെ ഡിജിറ്റൽ മുൻഗണന മനസിലാക്കി പ്രവർത്തിക്കാൻ സാധിക്കുന്നതിനോടൊപ്പം സെയിൽഫോഴ്സ് ആവാസവ്യവസ്ഥയോടെ നീതി പുലർത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെയിൽഫോഴ്സ് സോഫ്റ്റ് വെയറിൻറെ 450 ലധികം സർട്ടിഫിക്കേഷനും 30 ഡെവലപ്പ്സ് സർട്ടിഫിക്കേഷൻ, 50 വ്യവസായ ക്ലൗഡ് അക്രഡിറ്റേഷൻ എ്ന്നിവയാണ് ഇംപാക്ടീവിനുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.