- Trending Now:
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്
പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്‌സ് അറ്റാദായത്തിൽ നേട്ടമുണ്ടാക്കിയതിന്റെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്‌സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കണമെന്ന് കേരള ഭക്ഷ്യമന്ത്രി... Read More
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്. 2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽ എത്തിക്കുകയും ചെയ്തു. കേരള സോപ്‌സ് 2023-24 ൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നുറപ്പാണെന്നും പറഞ്ഞ മന്ത്രി, ഇതിനോടകം തന്നെ സൗദി അറേബ്യയിലേക്ക് സോപ്പുകൾ കയറ്റി അയക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞെന്നും വിവരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.