Sections

കേരളത്തിന്റെ ഉല്‍പ്പാദനക്ഷമതയും വിപണിയും ശക്തിപ്പെടുത്തണം: വ്യവസായ മന്ത്രി 

Monday, Sep 19, 2022
Reported By admin
minister

സഹകരണ സംഘങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൃഷിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും

 

കര്‍ഷകരെ  കൂട്ടിയോജിപ്പിച്ച് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വിപണികള്‍ ശക്തിപ്പെടുത്തുന്നതിനു മുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് മന്ത്രി. പി രാജീവ്. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന 'കൃഷിക്ക് ഒപ്പം കളമശ്ശേരി ' പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലംതല കാര്‍ഷിക ശില്‍പ്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെയും കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൃഷിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. 

മണ്ഡലത്തില്‍ കര്‍ഷകര്‍ക്ക് വിളകള്‍ വിറ്റഴിക്കാന്‍ വിപണിയും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള സംവിധാനങ്ങളും നിലവില്‍ വരും. ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ശീതീകരണ സംവിധാനങ്ങളും നിര്‍മ്മിക്കും. പ്രാദേശിക വിപണികളെ ശക്തിപ്പെടുത്തുന്നതിന് ഒപ്പം തന്നെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും. വരും കാലങ്ങളില്‍ കളമശ്ശേരി മണ്ഡലത്തെ സംസ്ഥാനത്തെ മാതൃക കാര്‍ഷിക മണ്ഡലമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ ബാങ്കുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. പദ്ധതിയുടെ ഭാഗമായി കുന്നുകര സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വാഴക്കുല സംഭരണ കേന്ദ്രവും, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണവും,അയിരൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ജൈവവളം നിര്‍മ്മാണ യൂണിറ്റ്, നീറിക്കോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടീല്‍ വസ്തുക്കളുടെ നിര്‍മ്മാണം തൈകള്‍ വിത്തുല്പാദനം, കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മൊബൈല്‍ അഗ്രോ സര്‍വീസ് ക്ലിനിക്, തിരുവാലൂര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ചക്ക ഉല്‍പ്പന്നങ്ങളുടെ സംഭരണവും, സംസ്‌കരണം, മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണം, ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ശര്‍ക്കര നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. കൂടാതെ കരുമാല്ലൂര്‍ പഞ്ചായത്തിനെ അഗ്രി ടൂറിസം ഹബ്ബായി മാറ്റും.കുന്നുകരയിലെ കര്‍ഷകരുടെ കൃഷി വിഷയങ്ങള്‍ പഠിക്കുവാനായി കൃഷി ചര്‍ച്ചയും റിപ്പോര്‍ട്ടിംഗും പരിപാടിയില്‍ നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.