- Trending Now:
കൊച്ചി: റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുത്തതോടെ ഇൻഡസ്ഇൻഡ് ഇൻറർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡിൻറെ (ഐഐഎച്ച്എൽ) മൂല്യം 2030-ഓടെ 50 ബില്യൺ ഡോളറിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഇൻഡസ്ഇൻഡ് ഇൻറർനാഷണൽ ഹോൾഡിങ്സ് ചെയർമാൻ അശോക് ഹിന്ദുജ പറഞ്ഞു. കടക്കെണിയിലായിരുന്ന കമ്പനിയെ ഏറ്റെടുക്കുന്ന മൂന്നു വർഷം നീണ്ടു നിന്നു പ്രക്രിയ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
9650 കോടി രൂപയുടെ വാഗ്ദാനമായിരുന്നു ഇൻഡസ്ഇൻഡ് ഹോൾഡിങ്സ് റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കുന്നതിനായി നൽകിയിരുന്നത്.
കൈമാറ്റത്തിനായി തങ്ങളുടെ ഭാഗത്തു നിന്നുള്ള നടപടികൾ പൂർത്തിയായതായും മൂന്നു വർഷമായി ഈ ഇടപാടിനായി തങ്ങൾ പ്രവർത്തിക്കുയായിരുന്നു എന്നും ഹിന്ദുജ പറഞ്ഞു.
മൂല്യം സൃഷ്ടിച്ചതിനു രണ്ടു വർഷത്തിനു ശേഷമായിരിക്കും ഇൻഷുറൻസ് കമ്പനികൾ ലിസ്റ്റു ചെയ്യുക. റിലയൻസ് ക്യാപിറ്റലിൻറെ മുഴുവൻ ബിസിനസുകളും വിലയിരുത്തുന്നത് പൂർത്തിയാക്കുകയും ആവശ്യമായ അവസരങ്ങളിൽ ഫണ്ട് ലഭ്യമാക്കുകയും ചെയ്യും.
സാമ്പത്തിക സേവന സ്ഥാപനത്തിന് 1.28 ലക്ഷം ജീവനക്കാരുണ്ട്. പുതിയ മാനേജുമെൻറ് ജീവനക്കാരുടെ താൽപര്യങ്ങൾ സാധ്യമായ പരമാവധി സംരക്ഷിക്കും.
എൻസിഎൽടി അനുമതി പ്രകാരം മൂന്നു വർഷത്തേക്ക് ഇതേ പേരുപയോഗിക്കാൻ തങ്ങൾക്കാവുമെങ്കിലും ഇൻഡസ്ഇൻഡ് ബ്രാൻഡ് പ്രൊമോട്ടു ചെയ്യാനാണു തങ്ങൾക്കു താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.