Sections

എൻആർഐ ഹോം കമിങ് ഉൽസവവുമായി ഇൻഡസ് ഇൻഡ് ബാങ്ക്

Friday, Nov 03, 2023
Reported By Admin
Induslnd Bank

കൊച്ചി: ലോകകപ്പ് ക്രിക്കറ്റ്, വരുന്ന അവധിക്കാലം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനുവരിയിലെ പ്രവാസി ഭാരതീയ ദിവസ് എന്നിവയ്ക്കായി നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യാനായി ഇൻഡസ് ഇൻഡ് ബാങ്ക് നിരവധി ആനുകൂല്യങ്ങളുമായുള്ള എൻആർഐ ഹോം കമിങ് ഉൽസവം അവതരിപ്പിച്ചു. എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾക്ക് 6.75 ശതമാനം വരെയും എൻആർഇ, എൻആർഒ ഡെപോസിറ്റുകൾക്ക് 7.50 ശതമാനം വരെയും അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ ഡെപോസിറ്റുകൾക്ക് 5.95 ശതമാനം വരെയും പലിശ നിരക്കാണ് ബാങ്ക് പരിമിത കാലത്തേക്കായി അവതരിപ്പിക്കുന്നത്. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളും ഇതിനിടെ സംഘടിപ്പിക്കും. അനുഭവ സമ്പന്നരായ ഫിനാൻഷ്യൽ പ്ലാനർമാരാവും ഇതിൽ മാർഗനിർദ്ദേശങ്ങൾ നൽകുക. എൻആർഐ ഡിജിറ്റൽ അക്കൗണ്ട് ഓപ്പണിങ് സംവിധാനത്തിലും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.