Sections

പാമോയിലിന് വിലക്ക്; നിരോധനം വലയ്ക്കുന്നത് ഇന്ത്യയെ

Saturday, Apr 23, 2022
Reported By admin
PALM OIL

കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വന്‍തോതില്‍ ഉയരാന്‍ കാരണമാകും.

 

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുന്ന പൊതുജനത്തിന് തിരിച്ചടിയായി പാം ഓയിലും വിലക്കയറ്റത്തിലേക്ക്.ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തോനേഷ്യ കയറ്റുമതി വിലക്കിയതോടെയാണ് പുതിയ അരക്ഷിതാവസ്ഥ.

ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ്. ഏപ്രില്‍ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിവര്‍ഷവും 13 മുതല്‍ 13.5 ദശലക്ഷം ടണ്‍ വരെ ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ എട്ട് മുതല്‍ എട്ടര ദശലക്ഷം ടണ്‍ വരെ പാമോയിലാണ്. ഇതില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയില്‍ നിന്നെത്തുന്ന പാമോയിലാണ്, ബാക്കി മലേഷ്യയില്‍ നിന്നും.കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വന്‍തോതില്‍ ഉയരാന്‍ കാരണമാകും. യുക്രൈന്‍ - റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെ സണ്‍ഫ്‌ലവര്‍ ഓയില്‍ വിതരണം പ്രതിമാസം ശരാശരി 2.5 ലക്ഷം ടണ്ണില്‍ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.