Sections

ഇൻഡിക്യൂബ് സ്പേയ്സസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Monday, Dec 30, 2024
Reported By Admin
IndiQube Spaces Files for IPO: Aiming ₹750 Crore Fresh Issue

കൊച്ചി: സമഗ്രവും സുസ്ഥിരവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങളിലൂടെ പരമ്പരാഗത ഓഫീസ് അനുഭവത്തിന് മാറ്റം കൊണ്ടുവരുന്ന ഇൻഡിക്യൂബ് സ്പേയ്സസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡും ജെഎം ഫിനാൻഷ്യൽ ലിമിറ്റഡുമാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.