- Trending Now:
ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞത് പണപ്പെരുപ്പം കുറയാൻ കരണമാക്കിയിട്ടുണ്ട്
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മെയ് മാസത്തിൽ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലിൽ 4.7 ശതമാനമായിരുന്നു. 2022 മെയ് മാസത്തിൽ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു.
തുടർച്ചയായി നാലാം മാസമാണ് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. മാത്രമല്ല, ആർബിഐയുടെ കംഫർട്ട് സോണിൽ അതായത് 6 ശതമാനത്തിൽ താഴെ തുടരുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. 2021 ഏപ്രിലിൽ 4.23 ശതമാനമായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയിൽ 2.91 ശതമാനമായിരുന്നു, ഏപ്രിലിലെ 3.84 ശതമാനത്തേക്കാൾ കുറവാണ് ഇത്. ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞത് പണപ്പെരുപ്പം കുറയാൻ കരണമാക്കിയിട്ടുണ്ട്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലക്കയറ്റം ഏപ്രിലിലെ 5.52 ശതമാനത്തിൽ നിന്ന് മേയിൽ 4.64 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ ആഴ്ച, റിസർവ് ബാങ്ക് പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു, 6.5 ശതമാനമാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.1 ശതമാനമായി കണക്കാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.