Sections

ആശ്വാസ വാര്‍ത്ത; രാജ്യത്തെ ചില്ലറ പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിരക്കില്‍

Tuesday, Nov 15, 2022
Reported By admin
india

പച്ചക്കറികളുടെ ഉത്പാദനത്തില്‍ മഴ വില്ലനായിരുന്നെങ്കിലും വില കൂടാതെ നിന്നു

 

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞു. സെപ്തംബറില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം  7.41  ശതമാനമായിരുന്നു. മൂന്ന് മാസത്തെ താഴ്ന്ന നിലയിലാണ്  റീട്ടെയില്‍ പണപ്പെരുപ്പമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ജിന് മുകളിലാണ് ഇത്തവണയും റീടൈല്‍ പണപ്പെരുപ്പം ഉള്ളത്. തുടര്‍ച്ചയായ പത്താം തവണയാണ് ആര്‍ബിഐയുടെ പരിധിക്ക് മുകളിലേക്ക് പണപ്പെരുപ്പം ഉയരുന്നത്. രണ്ട് മുതല്‍ ആറ് ശതമാനമാണ് ആര്‍ബിഐയുടെ പരിധി. 

ഭക്ഷ്യവിലകയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ മാസം രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം 8.60  ശതമാനം ആയിരുന്നു. ഒക്ടോബറില്‍ ഇത് 7.01 ശതമാനമായി കുറഞ്ഞു. അതേമയം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത്  4.48 ശതമാനമായിരുന്നു. പഴങ്ങളുടെയും എണ്ണകളുടെയും വിലയില്‍ തുടര്‍ച്ചയായി ഉണ്ടായ ഇടിവാണി ഭക്ഷ്യ വിലക്കയറ്റം പിടിച്ച് നിര്‍ത്തിയത്. പച്ചക്കറികളുടെ ഉത്പാദനത്തില്‍ മഴ വില്ലനായിരുന്നെങ്കിലും വില കൂടാതെ നിന്നു. 

അതേസമയം ഒക്ടോബറില്‍ സിപിഐ പണപ്പെരുപ്പം എംപിസിയുടെ ടോളറന്‍സ് ബന്ദിന് മുകളില്‍ നില്‍ക്കുന്നതിനാല്‍ തന്നെ ഡിസംബറില്‍ എംപിസിയുടെ യോഗത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ് എന്നിരുന്നാലും, പണപ്പെരുപ്പം കുറഞ്ഞതിനാല്‍ കുത്തനെയുള്ള വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് ആശ്വസിക്കാം 

ഇന്ത്യയുടെ  മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുറഞ്ഞിട്ടുണ്ട്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 8.39 ശതമാനമായി കുറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.