- Trending Now:
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. ഫോർബ്സ് ശതകോടീശ്വര പട്ടിക പ്രകാരം കേശുബ് മഹീന്ദ്രയുടെ ആസ്തി 1.2 ബില്യൺ ഡോളറാണ്. 2012 ഓഗസ്റ്റ് 9-ന് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം അദ്ദേഹം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് അധികാരം കൈമാറി.
മഹീന്ദ്ര ഗ്രൂപ്പിനെ 48 വർഷം നയിച്ച അദ്ദേഹം ഓട്ടോമൊബൈൽ നിർമ്മാതാവ് എന്ന നിലയിൽ നിന്ന് ഐടി, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും ശോഭിച്ചു.വില്ലിസ് കോർപ്പറേഷൻ, ഇന്റർനാഷണൽ ഹാർവെസ്റ്റർ, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടീഷ് ടെലികോം തുടങ്ങി നിരവധി ആഗോള പ്രമുഖരുമായി ബിസിനസ് സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.