Sections

ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും യുപിഐ പേയ്മെന്റ് ലഭ്യമാകും

Saturday, Nov 05, 2022
Reported By MANU KILIMANOOR

ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്

യുപിഐ പേയ്മെന്റ് (UPI)എന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. ഇപ്പോളിതാ ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും യുപിഐ പേയ്മെന്റുണ്ടെന്ന വാര്‍ത്തായാണ് പുറത്തു വരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 10,500 അടി ഉയരത്തില്‍ ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിലാണ് ഈ ചായക്കട സ്ഥിതി ചെയ്യുന്നത്. ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച ഈ പോസ്റ്റാണ് ഇപ്പോള്‍ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്റ്  (Anand mahindra) ചെയ്തിരിക്കുന്നത്. 'എല്ലാവരും പറയും പോലെ ഒരു ചിത്രം 1000 വാക്കുകളേക്കാള്‍ വിലയുള്ളതാണ്.

ഈ ചിത്രം ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റിന്റെ സാധ്യതയും വ്യാപ്തിയും കാണിക്കുന്നു, ജയ് ഹോ!'ഇന്ത്യയിലെ അവസാനത്തെ ചായക്കടയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റില്‍ കുറിച്ചു.

 

നവംബര്‍ 3 ന്, ഒരു ട്വിറ്റര്‍ ഉപയോക്താവ് ഉത്തരാഖണ്ഡിലെ ഏകദേശം 10,500 അടി ഉയരത്തിലുള്ള ഒരു ഗ്രാമത്തിലെ ചായക്കടയുടെ ചിത്രങ്ങള്‍ പങ്കിട്ടു.ഈ ചായക്കടയില്‍ 'ഇന്ത്യയുടെ അവസാനത്തെ ചായക്കട' എന്ന് എഴുതിയിരിക്കുന്നത് കാണാം. ഈ പോസ്റ്റാണ് ആനന്ദ് മഹേന്ദ്ര ഷെയര്‍ ചെയ്തിരിക്കുന്നത്.ട്വിറ്ററില്‍ 98 ദശലക്ഷം ഫോളോവേഴ്‌സുളളആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അദ്ദേഹം ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ ഇത് ട്വിറ്ററില്‍ കൂടുതല്‍ വൈറലാകുകയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.