Sections

ഇന്ത്യയുടെ ജിഡിപി വളർച്ച കുറയും; ലോകബാങ്ക് റിപ്പോർട്ട് ഇങ്ങനെ

Tuesday, Apr 04, 2023
Reported By admin
india

രാജ്യത്തിൻറെ വളർച്ചയെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു


ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ സാമ്പത്തിക വർഷത്തിലെ ഉപഭോഗം മിതമായതിനാൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്ക് റിപ്പോർട്ട്.

2024 ലെ വളർച്ചാ പ്രവചനം വെട്ടിക്കുറച്ച ബാങ്ക്, പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യവും വർദ്ധിച്ചുവരുന്ന കയറ്റുമതി അനിശ്ചിതത്വവും നിക്ഷേപ വളർച്ചയെ ബാധിക്കുമെന്ന് ലോക ബാങ്ക് പറഞ്ഞു. മന്ദഗതിയിലുള്ള ഉപഭോഗ വളർച്ചയും ആഗോള സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തിൻറെ വളർച്ചയെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കടമെടുപ്പ് വർധിക്കുന്നതും ചെലവേറുന്നതും ഒപ്പം മന്ദഗതിയിലുള്ള വരുമാന വളർച്ചയും സ്വകാര്യ ഉപഭോഗ വളർച്ചയെ സാരമായി ബാധിക്കുമെന്ന് ലോകബാങ്ക് നിരീക്ഷിച്ചു.

നടപ്പ് സാമ്പത്തിക വർഷത്തിലെ 3 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് കമ്മി 2.1 ശതമാനമായി കുറയും. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 6.6 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറയുമെന്ന് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.