- Trending Now:
2025-ല്‍ ഇത് 70 ശതമാനമായും 2030-ഓടെ 75 ശതമാനമായും ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്
ഇന്ത്യയിലെ ഇ കൊമേഴ്‌സ് മേഖല റെക്കോര്‍ഡ് കുതിപ്പിലെന്ന് റിപ്പോര്‍ട്ട്. 2025 ആകുമ്പോഴേയ്ക്കും ഇന്ത്യന്‍ ഇ-കൊമേഴ്സ് ഉപയോക്താക്കള്‍ 350 ദശലക്ഷമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം, 2020-ല്‍ ഇന്ത്യയില്‍ 150 ദശലക്ഷം 'ഡിജിറ്റല്‍ ഉപയോക്താക്കളില്‍' നിന്ന് ഏകദേശം 2.5 മടങ്ങ് വര്‍ധനവുണ്ടായെന്ന് ഇത് കാണിക്കുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്സ് ഉപയോക്താക്കള്‍ 2030-ഓടെ 23% വര്‍ദ്ധനവോടെ, 500 ദശലക്ഷം Compound annual growth റേറ്റ് കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിപണി വ്യാപനത്തിന്റെ കാര്യമെടുത്താല്‍, 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 33% പേര്‍ ഓണ്‍ലൈനായി ഷോപ്പിംഗിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോഴേക്കും ആ അനുപാതം 46 ശതമാനമാകും. 2020ല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ ഏകദേശം 25 ശതമാനമായിരുന്നു. അതേസമയം, ഓണ്‍ലൈന്‍ ഇടപാട് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 2020ല്‍ 46 ശതമാനമായിരുന്നു. 2025-ല്‍ ഇത് 70 ശതമാനമായും 2030-ഓടെ 75 ശതമാനമായും ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യന്‍ നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 80% പേരും ഓണ്‍ലൈന്‍ ഉല്‍പ്പന്ന ഗവേഷണത്തിനായി ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അവരില്‍ നാലിലൊന്ന് പേരും അവരുടെ ഓഫ്ലൈന്‍ പര്‍ച്ചേസിംഗിനായി പോലും ഉല്‍പ്പന്ന ഗവേഷണത്തിനായി ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി കണ്ടെത്തി. 2021-ല്‍ യഥാക്രമം 255 ശതമാനവും 136 ശതമാനവും വളര്‍ച്ച നേടിയ പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വോയ്സ് സെര്‍ച്ചുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2030-ഓടെ ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി 400 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 5,127 സജീവ സ്റ്റാര്‍ട്ടപ്പുകളില്‍ 24 യൂണികോണുകളും ഒമ്പത് സോണികോണുകളും ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഇ-കൊമേഴ്സ് വിഭാഗം വളരെ ലാഭകരമായ ഒരു ബിസിനസ്സ് സാദ്ധ്യതയാണ്. 2014നും 2021നും ഇടയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പുകള്‍ 27 ബില്യണ്‍ ഡോളറിലധികം ഫണ്ടിംഗാണ് സമാഹരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.