- Trending Now:
ഈ ഇനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയില്ല. ഇവയെല്ലാം ഇന്ത്യ തന്നെ നിർമ്മിച്ചിറക്കും
പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വാശ്രയത്വത്തിലേക്കുള്ള യാത്ര തുടരുകയാണ്. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി പരമാവധി കുറച്ചു പരമാവധി ഉത്പന്നങ്ങൾ മെയ്ക് ഇൻ ഇന്ത്യ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുകയെന്ന ദൗത്യം- 'positive-indigenisation list' (PIL)- വിജയിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ, MSME സ്ഥാപനങ്ങൾ.
Positive-indigenisation list (PIL) പ്രകാരം 814 കോടി രൂപയുടെ ഇറക്കുമതി മൂല്യമുള്ള 164 ഉത്പന്നങ്ങൾ സ്വദേശിവത്കരണത്തിലൂടെ സമയപരിധിക്കുള്ളിൽ നിർമിച്ചു ലക്ഷ്യം നേടിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. MoD യുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ (DDP) ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. MSME-കൾ ഉൾപ്പെടെയുള്ള വ്യവസായ പങ്കാളികൾ വഴിയോ ഇൻ-ഹൗസ് വഴിയോ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഇനങ്ങളുടെ സ്വദേശിവൽക്കരണം നേടിയിട്ടുണ്ട്.
ലൈൻ റീപ്ലേസ്മെന്റ് യൂണിറ്റുകളും (എൽആർയു) ഉപസിസ്റ്റങ്ങളും മുതൽ ആയുധങ്ങളുടെ ഘടകങ്ങൾ, ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ, സ്‌പെയറുകൾ എന്നിവ വരെ 'positive-indigenisation list' (PIL) പട്ടികയിൽ ഉൾപ്പെടുന്നു. PIL പട്ടികയിൽ പെട്ട ഈ 928 ഇനങ്ങൾക്ക് 2024 ഡിസംബർ മുതൽ 2029 ഡിസംബർ വരെ ഇറക്കുമതി ടൈംലൈനുകൾ ഉണ്ട്, അതിനപ്പുറം ഈ ഇനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയില്ല. ഇവയെല്ലാം ഇന്ത്യ തന്നെ നിർമ്മിച്ചിറക്കും.
സുഖോയ്-30 എംകെഐക്കുള്ള ഡിജിറ്റൽ മാപ്പ് ജനറേറ്റർ, നാവിക കപ്പലുകൾക്കായുള്ള വോയേജ് ഡാറ്റാ റെക്കോർഡർ, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിനുള്ള ഫ്‌ലെക്‌സിബിൾ ഇന്ധന ടാങ്കുകൾ (എൽസിഎച്ച്), എച്ച്ടിടി-40 മൾട്ടിഫങ്ഷൻ ഡിസ്‌പ്ലേ, ഗിയർബോക്‌സ്, ടയറുകൾ, വാൽവുകൾ തുടങ്ങിയ നിർണായക ഘടകങ്ങൾ നാലാമത്തെ PIL പട്ടികയിൽ ഉൾപ്പെടുന്നു.
2021 ഡിസംബർ, 2022 മാർച്ച്, 2022 ഓഗസ്റ്റ് മാസങ്ങളിൽ പുറത്തിറക്കിയ മൂന്ന് ലിസ്റ്റുകൾക്ക് ശേഷം മന്ത്രാലയം പുറത്തിറക്കിയ പ്രതിരോധ ഇനങ്ങളുടെ നാലാമത്തെ ഏറ്റവും വലിയ പട്ടികയാണിത്. 1,756 കോടി രൂപയുടെ ഇറക്കുമതി സബ്സ്റ്റിറ്റിയൂഷൻ മൂല്യമുള്ള 2,572 ഇനങ്ങളുടെ ഇന്ത്യയിലെ വിജയകരമായ സ്വദേശിവൽക്കരണം നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.