- Trending Now:
ഓണ്‍ലൈന്‍ വിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം ആശാവഹമാണെങ്കിലും സുരക്ഷാ ഭീഷണി എന്ന ഘടകവും ഒപ്പമുണ്ട്
ഓണ്‍ലൈന്‍ പേയ്‌മെന്റിനോടുള്ള ഇന്ത്യക്കാരുടെ പ്രിയം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ എക്‌സപീരിയന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ പേയമെന്റുകളോട് ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ താല്പര്യം വര്‍ധിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡിനോടുള്ള താല്പര്യം ഇതിനാല്‍ത്തന്നെ കുറഞ്ഞിരിക്കുന്നു. 91 ശതമാനം ഇന്ത്യക്കാരും സാമ്പത്തിക വിനിമയങ്ങള്‍ക്ക് ഓണ്‍ലൈന്‍ മെത്തേഡുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്നാണ് കണ്ടെത്തല്‍. 6000 ഉപഭോക്താക്കള്‍ക്കിടയിലും, 2000 ബിസിനസുകള്‍ക്കിടയിലും 20 രാജ്യങ്ങളിലായാണ് സര്‍വേ നടത്തിയത്.
ഓണ്‍ലൈന്‍ വിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം ആശാവഹമാണെങ്കിലും സുരക്ഷാ ഭീഷണി എന്ന ഘടകവും ഒപ്പമുണ്ട്. ശക്തമായ സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കുതിച്ചുയരുന്ന ഓണ്‍ലൈന്‍ വിനിമയങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം ഇന്ത്യക്കാരും സ്വന്തം ഐഡന്റിറ്റി മോഷ്ടിക്കപ്പെടുമെന്നോ, വഞ്ചനകള്‍ക്ക് സാധ്യതയുണ്ടെന്നോ കരുതുന്നവരാണ്. 80 ശതമാനം ആളുകളും ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ സുരക്ഷ ഇത്തരം ബിസിനസ് നടത്തേണ്ട കമ്പനികള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് കരുതുന്നു.
ഇന്ത്യയില്‍ ' ബൈ നൗ പേ ലേറ്റര്‍' സര്‍വീസുകള്‍ ജനപ്രിയമാകുന്നതായി സര്‍വേ കണ്ടെത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ആഗോള തലത്തില്‍ ഇത്തരം സര്‍വീസുകള്‍ 18 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇന്ത്യയില്‍ ഇത് 21 ശതമാനമാണ്. വലിയ തോതിലുളള ഉപഭോക്തൃ പിന്തുണയും, സാമ്പത്തിക രംഗത്തെ പങ്കും ഇത്തരം സേവനങ്ങള്‍ക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത്തരം ബിസിനസുകള്‍ നേരായ മാര്‍ഗത്തില്‍ നടത്തുന്നതും, സര്‍ക്കാര്‍ അനുശാസിക്കുന്ന മാര്‍ഗരേഖകള്‍ പാലിക്കുന്നതും പ്രധാനമാണ്.
ഇന്ത്യയില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രിയം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 34 ശതമാനം ആളുകള്‍ മനുഷ്യരേക്കാള്‍ ചാറ്റ് ബോട്ടുകളെ വിശ്വാസത്തില്‍ എടുക്കുന്നു. ഡിജിറ്റല്‍ വിനിമയത്തിനായി 68 ശതമാനം ആളുകള്‍ക്കും വ്യക്തിഗതവിവരങ്ങള്‍ പങ്കു വെക്കുന്നതില്‍ ഭയമില്ല. 58 ശതമാനം പേര്‍ ഫിനാന്‍ഷ്യല്‍ ഡാറ്റ സുരക്ഷിതമാവണമെന്ന് കരുതുന്നു. 60 ശതമാനം പേര്‍ സുരക്ഷയെ സംബന്ധിച്ച് ആശങ്കാകുലരാണ്. 30 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ വഞ്ചന അനുഭവിച്ചിട്ടുണ്ട്. 92 ശതമാനം ആളുകളും സുരക്ഷയ്ക്കാണ് ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ ഒന്നാം സ്ഥാനം നല്‍കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.