Sections

വേൾഡ് സ്കിൽ 2024: ഇൻഡസ്ട്രി 4.0ൽ ഇന്ത്യക്ക് വെങ്കലം

Saturday, Sep 21, 2024
Reported By Admin
Indian team members Satyajith Balakrishnan and Dhrumil Kumar Dhirendrakumar Gandhi celebrate their m

കൊച്ചി: ഫ്രാൻസിലെ ലിയോണിൽ നടന്ന വേൾഡ് സ്കിൽസ് 2024ൽ ഇന്ത്യക്കായി വെങ്കലം നേടി മലയാളി ഉൾപ്പെടുന്ന ടീം. ഇൻഡസ്ട്രി 4.0 വിഭാഗത്തിലാണ് തൃശൂർ സ്വദേശി സത്യജിത്ത് ബാലകൃഷ്ണൻ, ധ്രുമിൽകുമാർ ധീരേന്ദ്രകുമാർ ഗാന്ധി എന്നിവരടങ്ങിയ ടീം ഇന്ത്യക്കായി വെങ്കലം നേടിയത്.

ഓട്ടോമേഷനിലും സ്മാർട്ട് മാനുഫാക്ച്ചറിങിലുമാണ് ഇരുവരുമടങ്ങിയ ടീം വൈദഗ്ധ്യം കാട്ടിയത്. സ്കൂൾ കാലം മുതൽ ഓട്ടോമേഷനിലും സ്മാർട്ട് മാനുഫാക്ച്ചറിങിലും ആകൃഷ്ടനായിരുന്ന ധ്രുമിൽകുമാർ ധീരേന്ദ്രകുമാർ ഗാന്ധി, മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബി.ടെക് ബിരുദധാരിയാണ്. മെക്കാനിക്കൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്ത ശേഷം 2023 സെപ്റ്റംബറിൽ ഇൻഡസ്ട്രി 4.0 പഠനത്തിനായി നാംടെക്കിൽ ചേർന്നു. തൃശൂരിലെ ഭാരതീയ വിദ്യാഭവൻ വിദ്യാർഥിയാണ് സത്യജിത്ത് ബാലകൃഷ്ണൻ. നാംടെക്കിലെ സീനിയർ ലക്ചർ ദിഷാങ്ക് ഉപാധ്യായയുടെ മാർഗനിർദേശത്തിന് കീഴിലാണ് ഇരുവരും മത്സരിച്ചത്.

മിനിസ്ട്രി ഓഫ് സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് (എംഎസ് എം ഇ), നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (എൻഎസ്ഡിസി) വ്യവസായ പങ്കാളികൾ എന്നിവർ ചേർന്നാണ് ധ്രുമിൽകുമാർ-സത്യജിത്ത് ടീമിനും ഇന്ത്യയുടെ മറ്റു മത്സരാർഥികൾക്കും വിപുലമായ പിന്തുണയും പരിശീലനവും നൽകിയത്.

വേൾഡ് സ്കിൽസ് 2024ൽ ടീം ഇന്ത്യയുടെ അസാധാരണ നേട്ടങ്ങളെ അഭിനന്ദിക്കുന്നതായി കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും (എംഎസ്ഡിഇ), വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതലയുളള സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.