Sections

ഇന്ത്യൻ സ്ട്രീറ്റ് ഫുഡായ വടപാവ് ലോകത്തിന്റെ നെറുകയിൽ

Thursday, Mar 09, 2023
Reported By admin
food

തെരുവ് കച്ചവടക്കാരന്റെ കൈകളിൽ നിന്നാണ് വട പാവിന്റെ ജനനം


ഉത്തരേന്ത്യക്കാരുടെ, പ്രത്യേകിച്ചു മുംബൈയുടെ ദൈനം ദിന മെനുവിന്റെ ഭാഗമായ സ്ട്രീറ്റ് ഫുഡ് വട പാവിനെ തേടി എത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളിലൊന്നെന്ന അംഗീകാരം. 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്വിച്ചുകളുടെ പട്ടിക പ്രസിദ്ധീകരിച്ച ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ് നോർത്ത് ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡ് വട പാവിനും തങ്ങളുടെ സാൻഡ്വിച്ച് പട്ടികയിൽ ഇടം നൽകിയിരിക്കുന്നത്.

മുംബൈക്കാർ ഇന്ന് തങ്ങളുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് അല്ലെങ്കിൽ ഡിന്നർ തുടങ്ങി ഏതെങ്കിലുമുന്നിൽ ഉൾപ്പെടുത്തുന്ന ഒന്നായ വട പാവ്, ഇന്ന് ആഗോളതലത്തിൽ ഏറ്റവും നല്ല സാൻഡ്വിച്ചിൽ 13ആം പേരായി ഇടം പിടിച്ചിരിക്കുന്നു.


തുർക്കിക്കാരുടെ ഇഷ്ട വിഭവമായ വൈവിധ്യമാർന്ന ബൺ ആകൃതിയിലുള്ള ഫ്ളാറ്റ് ബ്രെഡ്ഡിൽ മീറ്റ് നിറച്ചുണ്ടാക്കുന്ന ഡോണർ കബാബ് ടോംബിക് ആണ് സാൻഡ്വിച്ച് പട്ടികയിൽ ഒന്നാമത് എത്തിയത്. ജാമോൻ ഡെൽ പായ്സ്, സൽസ ക്രയോള, ചീര, മുള്ളങ്കി, മുളക് എന്നിവ നിറച്ച ക്രസ്റ്റി വൈറ്റ് ബൺ എന്നിവ അടങ്ങിയ പെറുവിയൻ സാൻഡ്വിച്ചായ ബ്യൂട്ടിഫാരയാണ് പട്ടികയിൽ രണ്ടാമത്. സ്റ്റീക്ക് സാൻവിച്ചിന്റെ ഒരു പതിപ്പായ സാൻഡ്വിച്ച് ഡേ ലെമോയാണ് പട്ടികയിൽ മൂന്നാമത്.

1970 കളിൽ മുംബൈ ദാദറിൽ താമസിച്ചിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരന്റെ കൈകളിൽ നിന്നാണ് വട പാവിന്റെ ജനനം. ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്തുകൊടുക്കുവാൻ സാധിക്കുന്ന ഒരു വിഭവം വേണമെന്ന ചിന്തയിൽ നിന്നാണ് അശോക് വൈദ്യ വട പാവ് ഉണ്ടാക്കിയത്. അത് പിനീട് മുംബൈയിലെ ഭവനങ്ങളും, അധികം താമസിയാതെ ഉത്തരേന്ത്യക്കാരും തങ്ങളുടെ ദൈനംദിന മെനുവിന്റെ ഭാഗമായി അംഗീകരിക്കുകയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.