- Trending Now:
ഈ ആഴ്ചയില്‍ ഓഹരി സൂചികകള്‍ക്ക് ഉണ്ടായ എല്ലാ നേട്ടങ്ങളും അപ്രത്യക്ഷമാക്കി കൊണ്ടാണ് ഓഹരിവിപണിയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.ആഗോള വിപണികളില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ പാത ഇന്ത്യന്‍ ഓഹരി വിപണിയും സ്വീകരിക്കുകയായിരുന്നു. മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ മങ്ങിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.ഈ ആഴ്ചയിലെ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്കില്‍ 75 ബേസിസ് പോയിന്റിന്റെ (0.75ശതമാനം) വര്‍ധനവ്വരുത്തുമെന്നാണ് കരുതുന്നത്. സാമ്പത്തിക, എഫ്എംസിജി ഓഹരികളിലെ നഷ്ടം വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഐടി ഓഹരികളിലെ നേട്ടം തിരിച്ചടി പരിമിതപ്പെടുത്തി.വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളില്‍ രണ്ട് ഹെഡ്‌ലൈന്‍ സൂചികകളും 0.6 ശതമാനം വരെ ഇടിഞ്ഞു. ഇതുവരെയുള്ള സെഷനില്‍ സെന്‍സെക്‌സ് 353 പോയിന്റ് താഴ്ന്ന് 58,487.8 ലെത്തി. നിഫ്റ്റി 50 അതിന്റെ മുന്‍ ക്ലോസിനേക്കാള്‍ 101.2 പോയിന്റ് താഴ്ന്ന് 17,429.7 ലേക്ക് താഴ്ന്നു. രണ്ടും കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മൂന്ന് ശതമാനത്തോളം ഇടിഞ്ഞിരുന്നു.കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗ്രാസിം, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ എന്നിവയുടെ ഓഹരിയും 0.4 ശതമാനം വരെ താഴ്ന്നു. ബ്ലൂ ചിപ്പ് സ്റ്റോക്കുകള്‍ ഏറ്റവും മോശമായ അവസ്ഥയിലാണ്.മറുവശത്ത്, ബജാജ് ഫിന്‍സെര്‍വ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
വിപ്രോ, എച്ച്ഡിഎഫ്‌സി ലൈഫ്, ഭാരത് പെട്രോളിയം, ഹിന്‍ഡാല്‍കോ, യുപിഎല്‍ എന്നിവയും ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ഓഹരികളില്‍ ഉള്‍പ്പെടുന്നു. ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് എന്നിവയാണ് രണ്ട് പ്രധാന സൂചികകളിലെയും ഇടിവിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്.സെപ്തംബര്‍ 21ന് ഫെഡ് നയ പ്രഖ്യാപനത്തിന് ശേഷം മാത്രമേ വിപണി നിര്‍ണായകമായ ഒരു പ്രവണതയിലേക്ക് നീങ്ങുകയുള്ളുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.അമേരിക്കന്‍ ഡോളറിന്റെ മൂല്യം വലിയ രീതിയില്‍ ഉയര്‍ന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വലിയ രീതിയില്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാലാണ് ഡോളറിന്റെ മൂല്യം വലിയ രീതിയില്‍ ഉയര്‍ന്നത്. യുഎസിലെ അവധിവ്യാപരത്തിലും ഇടിവ് സംഭവിച്ചു.വ്യാഴാഴ്ചത്തെ വില്‍പ്പന സമ്മര്‍ദത്തില്‍ നിന്ന് ആശ്വാസം ലഭിക്കില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച വില്‍പ്പന സമ്മര്‍ദം കാരണം എ&പി 500 സൂചിക രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുപ്പ് കുത്തിയിരുന്നു.ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്കില്‍ 75 ബേസിസ് പോയിന്റിന്റെ (0.75ശതമാനം) വര്‍ധനവ് വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവംബറിലും പലിശനിരക്കില്‍ വലിയ വര്‍ധനവ് വരുത്താനുള്ള സാധ്യതകളും ഏറിയിരിക്കുകയാണ്.വിലക്കയറ്റം ഒഴിവാക്കാനുള്ള ഫെഡറല്‍ റിസര്‍വിന്റെ നടപടികള്‍ മുമ്പ് പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ സമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുന്നതിലും വിലക്കയറ്റം കൂടുന്നതിലും ലോകബാങ്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.