- Trending Now:
2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 8 ബില്യൺ ഡോളർ. ആഴ്ചയിൽ ഒരു ബില്യൺ ഡോളർ എന്ന കണക്കിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ഫണ്ട് ഒഴുകിയെത്തി. ജനുവരിയിലും ഫെബ്രുവരിയിലുമായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഇതിനകം നടത്തിയത് 277 ഡീലുകൾ. ഫണ്ടിംഗ് നേടിയവരിൽ റിലയൻസ് പിന്തുണയുള്ള ഡൺസോ, നൈക്കയുടെ എതിരാളിയായ പർപ്പിൾ, സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി എന്നിവയും ഉൾപ്പെടുന്നു.
2021-ൽ 1,579 ഇടപാടുകളിലൂടെ 42 ബില്യൺ ഡോളറും 2020-ൽ 924 ഡീലുകളിലൂടെ 11.5 ബില്യൺ ഡോളറുമായിരുന്നു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമാഹരിച്ചത്. എൻട്രാക്കറിന്റെ പ്രതിവാര ഫണ്ടിംഗ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റ.ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുന്ന യൂണികോൺ ക്ലബിലേക്ക് 10 സ്റ്റാർട്ടപ്പുകളുടെ പ്രവേശനത്തിനും 2022-ന്റെ ആദ്യമാസങ്ങൾ സാക്ഷ്യം വഹിച്ചു.
2022-ലെ യൂണികോൺ പട്ടികയിൽ സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് കമ്പനികളായ ഫ്രാക്റ്റൽ, ഡാർവിൻബോക്സ്, ഹസുര, യൂണിഫോർ, എഡ്‌ടെക് കമ്പനിയായ ലീഡ് സ്കൂൾ, ലോജിസ്റ്റിക്സ് കമ്പനിയായ എക്സ്പ്രസ്ബീസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ലൈവ് സ്‌പേസ്,ഡീല്‍ഷെയര്‍,ഇലാസ്റ്റിക്‌റണ്‍ എന്നിവ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.