- Trending Now:
ഗൂഗിളിന്റെ പുതിയ ഇൻ-ആപ്പ് ബില്ലിംഗ് സംവിധാനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ഗൂഗിൾ പാലിക്കുന്നില്ലെന്നത് അന്വേഷിക്കണമെന്ന് ലീഗൽ ഫയലിംഗ് പറയുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കൂട്ടായ്മയായ Alliance of Digital India Foundation ആണ് കോടതിയെ സമീപിച്ചിട്ടുളളത്. കഴിഞ്ഞ മാസം, ഇൻ-ആപ്പ് പേയ്മെന്റുകൾക്കായി തേർഡ് പാർട്ടി ബില്ലിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഒക്ടോബറിൽ CCI നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഗൂഗിൾ ഇപ്പോഴും ഉയർന്ന സേവന ഫീസ് ഈടാക്കുന്നുവെന്നത് അന്വേഷിക്കാനാണ് ആന്റിട്രസ്റ്റ് റെഗുലേറ്ററോട് സ്റ്റാർട്ടപ്പുകൾ ആവശ്യപ്പെട്ടത്. ഗൂഗിളിന്റെ User Choice Billing system നടപ്പിലാക്കുന്ന തീയതി ഏപ്രിൽ 26 ആയതിനാൽ തങ്ങളുടെ പരാതി CCI ഉടൻ കേൾക്കണമെന്ന് ADIF വാദിക്കുന്നു. ഏപ്രിൽ 10-ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഫയലിംഗിൽ, ഗൂഗിളിന്റെ യൂസർ ചോയ്സ് ബില്ലിംഗ് സിസ്റ്റം (യുസിബി) നടപ്പിലാക്കുന്ന തീയതി അടുത്തുവരുമ്പോൾ പോലും ആന്റിട്രസ്റ്റ് ബോഡി ഇതുവരെ തങ്ങളുടെ പരാതി ഉടനടി കേട്ടിട്ടില്ലെന്ന് ADIF വാദിക്കുന്നു.
CCI പരാതി കേൾക്കുന്നത് വരെ Google-ന്റെ User Choice Billing system നടപ്പിലാക്കുന്നത് നിർത്തിവെക്കാനാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആഴ്ച അവസാനം കോടതി ഹർജി പരിഗണിക്കുമെന്നാണ് കരുതുന്നത്, CCI വിഷയത്തോട് പ്രതികരിച്ചില്ല.
ഒക്ടോബറിൽ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് $112 മില്യൺ ഡോളർ പിഴ ചുമത്തുകയും ഗൂഗിളിന്റെ പ്രബലമായ മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്തുകൊണ്ട് ഡവലപ്പർമാരെ അതിന്റെ ഉടമസ്ഥതയിലുള്ള ഇൻ-ആപ്പ് പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കാൻ നിർബന്ധിക്കുന്നത് കമ്പനി അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തു.
ഗൂഗിൾ ആരോപണങ്ങൾ നിഷേധിക്കുകയും CCI വിധിയെ വെല്ലുവിളിക്കുകയും ചെയ്തു. പുതിയ സർവീസ് ഫീസ് സംവിധാനം, ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോറിലെയും ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെയും നിക്ഷേപങ്ങളെ പിന്തുണയ്ക്കുകയും അത് സൗജന്യമായി നൽകുന്നുവെന്ന് ഉറപ്പാക്കുകയും ഡെവലപ്പർ ടൂളുകളും അനലിറ്റിക് സേവനങ്ങളും ഉൾക്കൊള്ളുകയും ചെയ്യുന്നു.
15-30% ഫീസ് ഈടാക്കിയിരുന്ന ആപ്പ് ഇൻ-ആപ്പ് പേയ്മെന്റ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗൂഗിളിന്റെ UCB സിസ്റ്റം ഇപ്പോഴും 11-26% ''സർവീസ് ഫീസ്'' ചുമത്തുന്നുവെന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വാദിക്കുന്നു. ഗൂഗിളിന്റെ മുമ്പത്തെ സിസ്റ്റത്തിന്റെ മറ്റൊരു പതിപ്പാണ് പുതിയ സംവിധാനമെന്ന് ADIF ലിഗൽ ഫയലിംഗ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.