Sections

ഗിയറുകളോടു കൂടിയ ആദ്യത്തെ ഇ-ബൈക്കുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് 

Saturday, Nov 26, 2022
Reported By admin
e bike

ഒരൊറ്റ സോക്കറ്റിലൂടെ, ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ സാധ്യമാകും

 

രാജ്യത്ത് ഗിയറുകളോടു കൂടിയ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോര്‍ബൈക്ക് പുറത്തിറക്കി അഹമ്മദാബാദ് ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് മാറ്റര്‍. മാറ്ററിന്റെ അഹമ്മദാബാദിലെ യൂണിറ്റ് കേന്ദ്രീകരിച്ചായിരിക്കും ഇവ നിര്‍മ്മിക്കുന്നത്. ടച്ച്-എനേബിള്‍ഡ് 7 ഇഞ്ച് വെഹിക്കിള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. 

അത്യാധുനിക പ്രോസസര്‍, 4ജി കണക്റ്റിവിറ്റി, ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍ എന്നിവയുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഗിയര്‍ പൊസിഷന്‍, റൈഡിംഗ് മോഡ്, നാവിഗേഷന്‍, കോള്‍ കണ്‍ട്രോള്‍ എന്നിങ്ങനെ റൈഡര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുന്ന തരത്തിലാണ് യൂസര്‍ ഇന്റര്‍ഫേസ് (UI).

ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം പോലുള്ള ഒന്നിലധികം സാങ്കേതികവിദ്യകളാണ് വാഹനത്തിലുപയോഗിച്ചിരിക്കുന്നത്. ബൈക്കിലുള്ള ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, സുരക്ഷ, കാര്യക്ഷമത എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇ- ബൈക്കിന് കരുത്തേകുന്നത്. ഒരൊറ്റ സോക്കറ്റിലൂടെ, ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവ സാധ്യമാകും. 

മൂന്ന് വേരിയന്റുകളിലെത്തുന്ന ബൈക്കിന് 125 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നത്. 5 മണിക്കൂര്‍ കൊണ്ട് ബൈക്ക് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. 10.5 കിലോവാട്ടിന്റെ മോട്ടോര്‍ 520 എന്‍എം ടോര്‍ക്കാണ് ഉല്‍പ്പാദിപ്പിക്കുന്നു. 2023 ആദ്യത്തോടെ ബൈക്കിന്റെ പേരും, വിലയും മാറ്റര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആ സമയം തന്നെ വാഹനത്തിന്റെ ബുക്കിംഗും ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.