- Trending Now:
10 വര്‍ഷം പഴക്കമുള്ള സ്റ്റാര്‍ട്ടപ്പ് ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിനായി തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് കൂടുതല്‍ ഉയരങ്ങളിലേക്ക്. ബൈജൂസിന്റെ വാല്യുവേഷന്‍ 23 ബില്യണ്‍ ഡോളറില്‍ എത്തി. 2021 നവംബറില്‍ ഉളളതിനെക്കാള്‍ വാല്യുവേഷനില്‍ 10% വര്‍ദ്ധനവുണ്ടായി. ബൈജൂസിന് വര്‍ഷം തോറും മൂല്യനിര്‍ണ്ണയത്തില്‍ 25% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. റവന്യുവില്‍ 250 മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തി. FY22-ല്‍ 10,000 കോടി രൂപ വരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 2,434 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു.
10 വര്‍ഷം പഴക്കമുള്ള സ്റ്റാര്‍ട്ടപ്പ് ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗിനായി തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, 4 ബില്യണ്‍ ഡോളര്‍ സമാഹരണം ലക്ഷ്യമിട്ട് യുഎസ് അധിഷ്ഠിത ഐപിഒയ്ക്ക് SPAC വഴി എഡ്‌ടെക് കമ്പനി സ്വീകരിക്കുമെന്നാണ്. ആകാശിന്റെ ഏറ്റെടുക്കലിലൂടെ ബൈജൂസ് ഒരു ഹൈബ്രിഡ് ടീച്ചിംഗ് മോഡലിലേക്കും പ്രവേശിച്ചു.യുഎസില്‍ എഡ്ടെക് സംരംഭങ്ങള്‍ ആരംഭിച്ച ബൈജൂസ് ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.