- Trending Now:
ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ദുര്‍ബലമായിട്ടില്ലെന്നും ഡോളറാണ് ശക്തിപ്പെട്ടതെന്നും നിര്‍മല സീതാരാമന്‍
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച (ഒക്ടോബര്‍ 17) വ്യാപാരം ആരംഭിച്ച ഉടനെ 19 പൈസ ഇടിഞ്ഞ് 82.38 ല്‍ എത്തി. തുടര്‍ച്ചയായി വിദേശ ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്നതും ആഭ്യന്തര ഓഹരികള്‍ ദുര്‍ബലമായതും നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ സ്വാധീനിച്ചത് ഇടിവിന് കാരണമായി.
വിദേശ കറന്‍സി വിപണിയില്‍ ആദ്യം ഡോളറിനെതിരെ 82.33 എന്ന നിലയിലായിരുന്നെങ്കിലും പിന്നീട് 82.38 ലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. മുന്‍പത്തേതിനേക്കാള്‍ 19 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ ആദ്യ ഇടപാടുകളില്‍ അമേരിക്കന്‍ കറന്‍സിയ്‌ക്കെതിരെ രൂപ 82.38 - 82.33 എന്ന അടുത്ത പരിധിയിലാണ് നീങ്ങുന്നത്.
ആഗോള സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന യുഎസ് ഫെഡറല്‍ റിസര്‍വും ആഗോളതലത്തില്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകളും മോണിറ്ററി പോളിസി കര്‍ശനമാക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ഒക്ടോബര്‍ ആദ്യ രണ്ടാഴ്ചയില്‍ എഫ്‌ഐഐകള്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ നിന്ന് ഏകദേശം 7,500 കോടി രൂപ പിന്‍വലിച്ചിരുന്നു.
അതിനിടെ, ഈ വര്‍ഷത്തെ ഗ്രീന്‍ബാക്കിന് (യുഎസ് ഡോളര്‍) എതിരെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ദുര്‍ബലമായിട്ടില്ലെന്നും ഡോളറാണ് ശക്തിപ്പെട്ടതെന്നുമായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.