- Trending Now:
ഒരു മാസത്തിനുള്ളിൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു
വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകളിൽ ഈ സ്‌കീം ബാധകമായിരിക്കും. ഒരു
മാസത്തിനുള്ളിൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.
അടിസ്ഥാന നിരക്കിൽ പരമാവധി 25 ശതമാനം വരെയാണ് കുറയുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകൾ പ്രത്യേകം ഈടാക്കും
മാത്രമല്ല, എസി സീറ്റുകളുള്ള ട്രെയിനുകളിൽ കിഴിവുകൾ ഏർപ്പെടുത്തുന്നതിന് റെയിൽവേ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്ക് അധികാരം നൽകാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
കിഴിവ് ഉടനടി പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, ഇതിനകം ബുക്ക് ചെയ്ത യാത്രക്കാർക്ക് നിരക്ക് റീഫണ്ട് അനുവദിക്കില്ല എന്നും റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു. അവധിക്കാല അല്ലെങ്കിൽ ഉത്സവ സ്‌പെഷ്യൽ ആയി അവതരിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ സ്‌കീം ബാധകമല്ല. ഈ സ്‌കീമിന്റെ വ്യവസ്ഥ 1 വർഷം വരെ ബാധകമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.