Sections

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്; പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വെ

Thursday, Jun 16, 2022
Reported By admin
railway

ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളെ ഇടനിലക്കാരുടെ കൈപ്പിടിയില്‍ നിന്ന് മാറ്റുകയാണ് ലക്ഷ്യം


യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ രംഗത്ത്. ട്രെയിന്‍ ടിക്കറ്റ് ബ്രോക്കര്‍മാരുടെ കരിഞ്ചന്തയ്ക്ക് കുരുക്ക് ശക്തമാക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. ട്രെയിന്‍ ടിക്കറ്റുകളുടെ ബള്‍ക്ക് ബുക്കിംഗിലെ രീതികളില്‍ റെയില്‍വേ ഇടപെടലുകള്‍ നടത്തുന്നു. 

ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളെ ഇടനിലക്കാരുടെ കൈപ്പിടിയില്‍ നിന്ന് മാറ്റുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും കണ്‍ഫേം ടിക്കറ്റുകള്‍ ലഭിക്കാനും ഇത് സഹായകമാകും എന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. സീ ബിസിനസ് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടിക്കറ്റ് ബുക്കിംഗ് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി യാത്രക്കാര്‍ക്ക് നേരിട്ട് വിളിച്ച് ടിക്കറ്റ് ബുക്കിംഗിന്റെ വിശദാംശങ്ങള്‍ ഉറപ്പാക്കാം. 

ഇതില്‍ യാത്രാവിവരങ്ങള്‍, ലക്ഷ്യസ്ഥാനം, ബുക്കിംഗ് രീതി തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കാവുന്നതാണ്. ഇതുവഴി ടിക്കറ്റ് ബ്രോക്കര്‍മാരെ പിടികൂടാന്‍ എളുപ്പമാകുമെന്ന് അധികൃതര്‍ അറിയിച്ചു. യുപി, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇക്കാര്യത്തില്‍ അദ്യ ഘട്ട തീരുമാനങ്ങള്‍ എടുക്കുക.

അതേസമയം ഇന്നലെ ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ 'ഭാരത് ഗൗരവ്' ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിക്കില്‍ നിന്നും തമിഴ് നാട്ടിലെ കോയമ്പത്തൂര്‍ നോര്‍ത്ത് വരെയാണ് ട്രെയിനിന്റെ ആദ്യ യാത്ര. അടിയന്തര ഘട്ടത്തില്‍ ചികിത്സക്കായി ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളാണ് ട്രെയിന്‍ യാത്രക്കായി ഒരുക്കിയിട്ടുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.