- Trending Now:
കേന്ദ്ര റെയില്‍വേ മന്ത്രാലയം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്
ഉപയോഗശൂന്യമായ പാര്‍ട്‌സുകള്‍ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യന്‍ റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണ് ആക്രി വില്‍പ്പന വരുമാനത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ഉണ്ടാക്കിയതെന്നാണ് കണക്കുകള്‍ പറയുന്നത്.
കേന്ദ്ര റെയില്‍വേ മന്ത്രാലയം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2021 - 22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപയായിരുന്നു റെയില്‍വേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വില്‍പ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആക്രി വില്‍പ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. 1751 വാഗണുകള്‍, 1421 കോച്ചുകള്‍, 97 ലോക്കോകള്‍ എന്നിവ ഇത്തവണ വിറ്റഴിച്ച ആക്രി സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏറെകാലമായി ഇത് റെയില്‍വേയുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.