Sections

യാത്രക്കാരോട് ഈ ആപ്പ് പിന്തുടരാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ റെയില്‍വേ 

Monday, Nov 07, 2022
Reported By admin
railway

സ്വകാര്യ ആപ്പുകളുപയോഗിച്ച് വെട്ടിലായവര്‍ക്കായാണ് റെയില്‍വേയുടെ നിര്‍ദ്ദേശം

 

റെയില്‍വേ വിവരങ്ങളറിയാന്‍ സ്വകാര്യ ആപ്പുകളുപയോഗിക്കുന്നവരോട് NTES ആപ്പ് പിന്തുടരാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സമയമടക്കം അറിയുന്നതിന് യാത്രക്കാര്‍ക്ക് ആശ്രയിക്കാനാകുന്ന ഔദ്യോഗിക ആപ്പാണ് NTES.

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ( CRIS) ആണ് ആപ്പിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും. നവംബര്‍ 1 മുതല്‍ കൊങ്കണ്‍ പാത വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം പരിശോധിക്കാന്‍ സ്വകാര്യ ആപ്പുകളുപയോഗിച്ച് വെട്ടിലായവര്‍ക്കായാണ് റെയില്‍വേയുടെ നിര്‍ദ്ദേശം.

നോയിഡ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍സികളാണ് ഇത്തരം സ്വകാര്യ ആപ്പുകളെ നിയന്ത്രിക്കുന്നത്. സമയമാറ്റം അപ്‌ഡേറ്റ് ചെയ്യാത്ത സ്വകാര്യ ആപ്പുകള്‍ നോക്കി മംഗളൂരുവിലെത്തിയ യാത്രക്കാര്‍ക്കൊന്നും വണ്ടി കിട്ടിയില്ല. തീവണ്ടിസമയം കൃത്യമായി അറിയാന്‍ തീവണ്ടി എഞ്ചിനു മുകളില്‍ റിയല്‍ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനമുണ്ട്.

എന്നാല്‍ സ്വകാര്യ ആപ്പുകള്‍ ജിപിഎസ് വഴിയാണ് ഈ വിവരങ്ങള്‍ കൈമാറുന്നത്. അതേസമയം, റെയില്‍വേയുടെ NTES ആപ്പില്‍ കൂടുതല്‍ പേര്‍ തിരയുമ്പോള്‍, ആപ്പ് ഹാങ്ങ് ആകുന്നുവെന്ന പരാതിയും നിലവിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.