Sections

സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ 

Friday, Aug 26, 2022
Reported By admin
railway

ബ്രോക്കണ്‍ റെയില്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 43 നിര്‍ദ്ദേശങ്ങളാണ് വന്നത്


കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ്‌സ് ഫോര്‍ റെയില്‍വേയ്‌സ് പദ്ധതിയ്ക്ക് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി, 297 നിര്‍ദ്ദേശങ്ങള്‍ റെയില്‍വേയ്ക്ക് ലഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവില്‍ വന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡ് പഠിക്കുകയും 2022 അവസാനത്തോടെ മികച്ച ആശയമുള്ള സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍, തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പ്രോട്ടോടൈപ്പുകള്‍ വികസിപ്പിക്കും. ബ്രോക്കണ്‍ റെയില്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 43 നിര്‍ദ്ദേശങ്ങളാണ് വന്നത്. ട്രാക്ഷന്‍ മോട്ടോറുകള്‍ക്കായി ഓണ്‍ലൈന്‍ കണ്ടീഷന്‍ മോണിറ്ററിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ 42 നിര്‍ദ്ദേശങ്ങളും ലഭിച്ചു. റിഫ്രഷര്‍ കോഴ്‌സുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിന് 41 നിര്‍ദ്ദേശങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ട്. പ്രോട്ടോടൈപ്പുകള്‍ വികസിപ്പിക്കുന്നതിനായി 1.5 കോടി രൂപ വരെ മൂലധന ഗ്രാന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.