- Trending Now:
കമ്പനിയുമായി ചേര്‍ന്ന് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഒരു കുട്ടിക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായം നല്‍കും
ജീവനക്കാരുടെ മക്കള്‍ക്ക് 900 കോടി രൂപ സഹായവുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനം. നേരിട്ടുള്ള ജീവനക്കാരല്ലെങ്കിലും ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ സഹായിക്കുന്നവരുടെ മക്കള്‍ക്കായി 900 കോടി രൂപ സംഭാവന നല്‍കുമെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. ഡെലിവറി പങ്കാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതിനായാണ് സോമാറ്റോ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ഏകദേശം 700 കോടി രൂപ സംഭാവന ചെയ്യുന്നത്.
ദീപിന്ദറിന്റെ വിഹിതമായി കിട്ടിയ ഇഎസ്ഒപികളില്‍ നിന്നാണ് പണം സമാഹരിക്കുന്നത്. മുന്‍കാല പ്രകടനത്തെ അടിസ്ഥാനമാക്കി നിക്ഷേപകരും ബോര്‍ഡും നല്‍കിയ എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രകാരം കൈവശമുള്ള ഓഹരികളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച് ഏകദേശം 700 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണിത്. ഓഹരി വിഹിതം എങ്ങനെ പ്രയോജനപ്പെടുത്തും എന്ന് ഗോയല്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാ സൊമാറ്റോ യൂണിറ്റുകളിലെയും രണ്ട് കുട്ടികളുടെ വരെ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുന്നത്. ഒരു കുട്ടിക്ക് പ്രതിവര്‍ഷം 50,000 രൂപ വരെയാണ് നല്‍കുന്നത്. ഡെലിവറി പങ്കാളികളുടെ മക്കള്‍ക്ക് മാത്രമാണ് സഹായം. അഞ്ച് വര്‍ഷത്തിലേറെയായി സേവനം നല്‍കുന്നവര്‍ക്ക് സഹായം ലഭിക്കും. അര്‍ഹത സംബന്ധിച്ച മാനദണ്ഡങ്ങള്‍ കമ്പനിക്കുണ്ടായിരിക്കും. കമ്പനിയുമായി ചേര്‍ന്ന് 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഒരു കുട്ടിക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ധനസഹായം നല്‍കും.
വനിത ഡെലിവറി പങ്കാളികള്‍ക്ക് സേവന പരിധി സംബന്ധിച്ച നിബന്ധനകളില്‍ ഇളവുകള്‍ നല്‍കും. പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ധനസഹായ പരിപാടികള്‍ ലഭിക്കും. ഒരു പെണ്‍കുട്ടി 12-ാം ക്ലാസും ബിരുദവും പൂര്‍ത്തിയാക്കിയാല്‍ പ്രത്യേക 'പ്രൈസ് മണി' നല്‍കും. ഉന്നത വിദ്യാഭ്യാസത്തിനും പ്രത്യേക സ്‌കോളര്‍ഷിപ്പുകളും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.