- Trending Now:
കൊച്ചി: ഇന്ത്യൻ നാവികസേനയിലെ സിവിലിയൻ ഉദ്യോഗസ്ഥർക്ക് ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കാനായി ഇന്ത്യൻ നേവി പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിൻറെ ഭാഗമായി ബജാജ് അലയൻസ് ലൈഫിൻറ വൈവിധ്യമാർന്ന ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ മിതമായ നിരക്കിൽ സമഗ്രമായ കവറേജ് ഉറപ്പാക്കുന്നു.
നാവിക സിവിലിയൻസ് വർഷത്തിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ അവസരത്തിൻറെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പേഴ്സണൽ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല നേവി സിവിലിയൻസിന് ബജാജ് അലയൻസ് ലൈഫ് ലഭ്യമാക്കുന്ന ലൈഫ് ഇൻഷുറൻസ് സേവനങ്ങളെ വിലമതിക്കുന്നു.
ഇന്ത്യൻ നേവി സിവിലിയൻസിന് ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകാൻ ലഭിച്ച അവസരം ബജാജ് അലയൻസ് ലൈഫിന് അഭിമാനകരമായ നിമിഷമാണ്. ഇന്ത്യൻ നാവികസേനയുടെ 2024 നേവൽ സിവിലിയൻസ് വർഷത്തിൽ നേവൽ സിവിലിയൻമാർക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ലൈഫ് ഇൻഷുറൻസിൻറെ ആനുകൂല്യങ്ങൾ കൂടുതൽ ഇന്ത്യക്കാർക്ക് എത്തിക്കുന്നതിനും രാജ്യത്തെ ഇൻഷുറൻസ് വിടവ് നികത്തുന്നതിനുള്ള നിർണായക നടപടികൾ കൈക്കൊള്ളുന്നതിനുമുള്ള ഒരു വലിയ ചുവടുവയ്പ്പ് കൂടിയാണിത്. ഇന്ത്യൻ നാവികസേനയ്ക്ക് ഏറ്റവും ഫലപ്രദവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ മാത്രമാണ് ലഭ്യമാക്കുന്നുവെന്ന് തങ്ങൾ ഉറപ്പാക്കുമെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.
ഈ പങ്കാളിത്തത്തിന് കീഴിലുള്ള ബജാജ് അലയൻസ് ലൈഫിൻറെ പദ്ധതികളിൽ ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട സിവിലിയൻമാരുടെ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ലൈഫ് ഇൻഷുറൻസ് സൊല്യൂഷനുകളുടെ ഒരു ശ്രേണി ഉൾപ്പെടുന്നു. ഇന്ത്യൻ നേവി സിവിലിയൻ ഉദ്യോഗസ്ഥരെ അവരുടെ ജീവിത ലക്ഷ്യങ്ങൾ സുരക്ഷിതമാക്കാൻ ടേം ഇൻഷുറൻസിൻറെയും, ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെയും പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്നതിന് വിദ്യാഭ്യാസ സെമിനാറുകളും സെഷനുകളും സംഘടിക്കും. നാവിക സിവിലിയൻമാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം പദ്ധതികളും കമ്പനി അവതരിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.