- Trending Now:
കൈത്തറി, ഫാഷൻ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയും (ഐ ഐ എച്ച് ടി കെ ) കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗും ചേർന്ന് മാർച്ച് 18 ശനിയാഴ്ച കൈത്തറി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. ഡ്രീം വേവ് എന്ന പേരിൽ വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂർ ഇ കെ നായനാർ അക്കാഡമിയിൽ നടത്തുന്ന ഫാഷൻ ഷോ വ്യവസായ മന്ത്രിയും ഐ ഐ എച്ച് ടി കെ ചെയർമാനുമായ പി രാജീവ് ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. നടി പൂർണിമാ ഇന്ദ്രജിത്ത്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. ഫാഷൻ ലോകത്തെ പുതിയ മാറ്റങ്ങൾ, തരംഗങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയിൽ മേഖലയിലെ പരിചയ സമ്പന്നരായ ഡിസൈനർമാരും മോഡലുകളും അണിനിരക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.