Sections

ആമസോൺ ഗ്ലോബലിന്റെ ഇന്ത്യൻ കയറ്റുമതിയിൽ 70 ശതമാനം വളർച്ച

Monday, Jul 24, 2023
Reported By Admin
Amazon Global

കൊച്ചി: ജൂലൈ 11, 12 തീയ്യതികളിലായി ആഗോള തലത്തിൽ നടത്തിയ ആമസോൺ പ്രൈം ഡേ 2023 വഴി ഇന്ത്യൻ കയറ്റുമതിക്കാർ 45,000-ത്തിൽ ഏറെ ഉൽപന്നങ്ങൾ വിൽപന നടത്തി. വാർഷികാടിസ്ഥാനത്തിൽ 70 ശതമാനത്തിലേറെ ബിസിനസ് വളർച്ചയാണ് ഇതിലൂടെ കൈവരിച്ചത്. ആമസോൺ ഗ്ലോബൽ വഴിയുള്ള ഈ വിൽപനയിൽ 125 ശതമാനം വാർഷിക വളർച്ചയോടെ ബ്യൂട്ടി വിഭാഗമാണ് ഏറ്റവും മുന്നിൽ നിന്നത്. വസ്ത്രങ്ങൾ 122 ശതമാനവും ഹോം വിഭാഗം 81 ശതമാനവും, ഫർണിച്ചർ വിഭാഗം 75 ശതമാനവും കിച്ചൺ വിഭാഗം 52 ശതമാനവും വാർഷിക വളർച്ച കൈവരിച്ചു.

വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ജപ്പാൻ തുടങ്ങിയ വിപണികളിലുടനീളമുള്ള ആമസോൺ ഉപഭോക്താക്കൾ, ഇന്ത്യൻ കയറ്റുമതിക്കാരിൽ നിന്ന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങാനിടയായത് ഇന്ത്യൻ കയറ്റുമതിക്കാരുടെ ബിസിനസ് വളർച്ചയ്ക്ക് കാരണമായി. വിൽപനക്കാർ ഏകദേശം 55% ബിസിനസ് വളർച്ച കണ്ടുകൊണ്ട് ജപ്പാൻ പുതിയ ഉയർന്ന വളർച്ചാ ലക്ഷ്യസ്ഥാനമായി ഉയർന്നു.

ചെറുകിട സംരംഭങ്ങൾ ഇ-കോമേഴ്സ് കയറ്റുമതി കൂടുതലായി പ്രയോജനപ്പെടുത്തി വരുന്നതിൻറെ സൂചനയാണ് ഈ വളർച്ച. ആഗോള തലത്തിൽ 200 ദശലക്ഷത്തിലേറെ ആമസോൺ പ്രൈം അംഗങ്ങളുള്ളതിനാൽ പ്രൈം ഡേ വിൽപന ഇന്ത്യൻ കയറ്റുമതിക്കാർക്ക് എന്നും വളർച്ചയ്ക്ക് അവസരം ഒരുക്കാറുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആമസോൺ ഇന്ത്യ ഗ്ലോബൽ ട്രേഡ് ഡയറക്ടർ ഭൂപെൻ വകാൻകർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.