Sections

കോവിഡിനിടയിലും രാജ്യത്ത് കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

Thursday, Jul 15, 2021
Reported By Ambu Senan
indian export

കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

 


രാജ്യത്ത് കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. ജൂണ്‍ ആദ്യ ആഴ്ചയില്‍ മാത്രം 52.39 ശതമാനം വര്‍ദ്ധനവാണ് രാജ്യത്ത് കയറ്റുമതിയില്‍ ഉണ്ടായതെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയില്‍ പ്രകടമായ വര്‍ധനവ് രേഖപ്പെടുത്തി.

ഇന്ത്യയുടെ കയറ്റുമതി ഈ മാസം ആദ്യ ആഴ്ചയില്‍ 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ ഇറക്കുമതി 83 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലുമെത്തി. യുഎസ്, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 60 ശതമാനം (500 മില്യണ്‍ ഡോളര്‍), 57.86 ശതമാനം (173 മില്യണ്‍ ഡോളര്‍), 212 ശതമാനം (166.3 ഡോളര്‍ മില്യണ്‍) എന്നിങ്ങനെയായി കണക്കുകള്‍ പറയുന്നു.

പ്രധാനമായും എഞ്ചിനീയറിങ് മേഖലയിലാണ് കയറ്റുമതി വര്‍ധിച്ചത്, 51.7 ശതമാനം. ഏകദേശം 741.18 മില്ല്യണ്‍ ഡോളര്‍. ജ്വല്ലറി മേഖലയിലെ കയറ്റുമതി 96.38 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 69.53 ശതമാനവും ഉയര്‍ന്നു. അതേസമയം ഇരുമ്പ് അയിര്, എണ്ണ വിത്ത്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു. പെട്രോളിയം, ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 135 ശതമാനം ഉയര്‍ന്ന് 1.09 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക് വസ്തുക്കളുടെയും മുത്തുകളുടെയും ഇറക്കുമതി യഥാക്രമം 45.85 ശതമാനം ഉയര്‍ന്ന് 324.77 മില്യണ്‍ ഡോളറായും 111 ശതമാനം ഉയര്‍ന്ന് 294 മില്യണ്‍ ഡോളറുമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.