- Trending Now:
ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട കറന്‍സിയെന്നാണ് ഇ റുപ്പിയെ വിശേഷിക്കപ്പെടുന്നത്
റിസര്‍വ്വ് ബാങ്ക് ആവിഷ്‌കരിച്ച ഇന്ത്യയുടെ ഡിജിറ്റല്‍ റുപ്പി ഇന്ന് വിപണികളില്‍ എത്തും. മൊത്ത വ്യാപാര വിഭാഗത്തില്‍ ഡിജിറ്റല്‍ റുപ്പിയുടെ ആദ്യ പൈലറ്റ് അഥവാ ടെസ്റ്റിംഗാണ് ഇന്ന് ആരംഭിക്കുന്നത്. ബോണ്ട് പോലുള്ള ഗവണ്‍മെന്റ് സെക്യൂരിറ്റി ഇടപാടുകളിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുക. ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട കറന്‍സിയെന്നാണ് ഇ റുപ്പിയെ വിശേഷിക്കപ്പെടുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളെ പൈലറ്റില്‍ പങ്കാളികളാക്കാന്‍ കണ്ടെത്തിയതായി ആര്‍ബിഐ അറിയിച്ചു.
ഇന്ത്യയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന CBDC ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും ഇ റുപ്പി. ഇ-ആര്‍ പൈലറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തക്കസമയത്ത് അറിയിക്കുമെന്നും അറിയിച്ചു. 2022 ഒക്ടോബര്‍ 7-ന്, നിര്‍ദ്ദിഷ്ട ഉപയോഗ കേസുകള്‍ക്കായി ഡിജിറ്റല്‍ റുപ്പിയുടെ പൈലറ്റ് ലോഞ്ചുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.
ഇ റുപ്പി ഉപയോഗിക്കുന്നത് ഇന്റര്‍ ബാങ്ക് മാര്‍ക്കറ്റിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരും ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും രാജ്യാന്തക സേവനങ്ങളും ക്രമീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.