Sections

ഇന്ത്യന്‍ കമ്പനിയായ ബ്രിട്ടാനിയ ആഫ്രിക്കയിലേക്ക്

Sunday, Oct 09, 2022
Reported By admin
britania

130 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബ്രിട്ടാനിയ

 

ആഫ്രിക്കയിലേയ്ക്ക് പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബ്രിട്ടാനിയ, കെനിയന്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചു. നെയ്റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്സ് ലിമിറ്റഡിനെയാണ് കെനാഫ്രിക് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് ബ്രിട്ടാനിയ ഏറ്റെടുക്കുന്നത്. നെയ്റോബിയിലെ നവീകരിച്ച ഫാക്ടറി ഈ ആഴ്ച കമ്മീഷന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

20 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ബ്രിട്ടാനിയ ഫുഡ്സ് ലിമിറ്റഡിന്റെ പ്രോപ്പര്‍ട്ടികളും, നിര്‍മ്മാണ പ്ലാന്റും ഏറ്റെടുക്കും. ഇന്ത്യയിലെ ഗുഡ് ഡേ, മേരി ഗോള്‍ഡ് കുക്കികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുള്ള 130 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബ്രിട്ടാനിയ. അതേസമയം, നെയ്റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്സ് ലിമിറ്റഡിന് ഉഗാണ്ട, ടാന്‍സാനിയ, റുവാണ്ട, കോംഗോ തുടങ്ങിയ ഇടങ്ങളില്‍ സാന്നിദ്ധ്യമുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.