- Trending Now:
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുക്രൈനില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയില്‍ നിന്ന് കല്‍ക്കരിയും എണ്ണയും വാങ്ങുന്നതിന്റെ അളവ് വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കസ്റ്റംസ് രേഖകളും വ്യവസായ മേഖലകളില്‍ നിന്നുള്ള സ്രോതസ്സുകളും പരിശോധിച്ചാല്‍ റഷ്യന്‍ കല്‍ക്കരി ഇറക്കുമതിക്ക് പണം നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ യുഎസ് ഡോളര്‍ ഒഴിവാക്കി ഏഷ്യന്‍ കറന്‍സികള്‍ ആണ് കൂടുതലായി ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ കല്‍ക്കരി ഇടപാടിനെ കുറിച്ച് റോയിട്ടേഴ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഡോളര്‍ മാറ്റിനിര്‍ത്തിയുള്ള പണമിടപാടുകള്‍ ഇപ്പോള്‍ സാധാരണമാകുന്നു എന്ന് ചൂണ്ടികാണിച്ചിരിക്കുന്നത്.ജൂലൈയില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കല്‍ക്കരി വിതരണക്കാരായി മാറിയിരിക്കുകയാണ് റഷ്യ. ജൂണിനെ അപേക്ഷിച്ച് 2.06 മില്യണ്‍ ടണ്‍ വര്‍ദ്ധനവാണ് ഇറക്കുമതിയില്‍ ഉണ്ടായത്. ജൂണിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ വ്യാപാരികള്‍ ഏകദേശം 742,000 ടണ്‍ റഷ്യന്‍ കല്‍ക്കരിയാണ് ഡോളര്‍ ഒഴികെയുള്ള കറന്‍സികള്‍ ഉപയോഗിച്ച് വാങ്ങിച്ചത്.
റോയിട്ടേഴ്സിന്റെ പ്രത്യേക റിപ്പോര്‍ട്ടില്‍, പരിശോധിച്ച കസ്റ്റംസ് രേഖകള്‍ പ്രകാരം ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മ്മാതാക്കളും സിമന്റ് നിര്‍മ്മാതാക്കളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിര്‍ഹം, ഹോങ്കോംഗ് ഡോളര്‍, യൂവാന്‍, യൂറോ എന്നീ കറന്‍സികള്‍ ഉപയോഗിച്ച് റഷ്യന്‍ കല്‍ക്കരി വാങ്ങിയിട്ടുണ്ട്.
യുഎസ് ഡോളര്‍ പേയ്മെന്റ് അല്ലാതെ ജൂണില്‍ നടന്ന റഷ്യന്‍ കല്‍ക്കരി ഇടപാടില്‍ 31 ശതമാനം ഹോങ്കോംഗ് ഡോളറും 28 ശതമാനവും യുവാനും ആണ്. യൂറോ നാലിലൊന്നില്‍ താഴെയും എമിറാത്തി ദിര്‍ഹം ആറിലൊന്നും വരും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഈ രേഖകള്‍ സ്ഥിരീകരണം ആവശ്യപ്പെട്ട് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയതിനയിച്ച ഡോക്യുമെന്റ്‌സിന് ഇതുവരെ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല. വാണിജ്യ, വ്യവസായ മന്ത്രാലയത്തില്‍ നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.